കൊയിലാണ്ടി: കേരളത്തിൽ സമീപകാലത്ത് നടന്നുകൊണ്ടിരിക്കുന്ന ജനകീയ സമരങ്ങളെയെല്ലാം പിണറായി സർക്കാർ തീവ്രവാദമായും രാജ്യദ്രോഹമായും ആരോപിക്കുന്നത് അങ്ങേയറ്റത്തെ നാണക്കേടാണന്നും സമരവും വിപ്ലവവും തങ്ങളുടെ കൈകളിൽ വഴുതിപ്പോവുന്നതുകൊണ്ടുള്ള ജാള്യത മറക്കാനാണ് ഇത്തരത്തിലുള്ള തരംതാണ ആരോപണങ്ങൾക്കു പിന്നിലെന്നും വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജബീന ഇർഷാദ് അഭിപ്രായപ്പെട്ടു. കൊയിലാണ്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന രാഷ്ട്രീയ വിശദീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കൊയിലാണ്ടി മണ്ഡലം പ്രസിഡൻറ് ശശീന്ദ്രൻ ബപ്പങ്ങാട് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ടി.കെ. മാധവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി ചന്ദ്രിക കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലം പ്രസിഡൻറ് സുബൈർ ഉണ്ണികുളം എന്നിവർ സംസാരിച്ചു. വടകര മണ്ഡലം ജന. സെക്രട്ടറി കെ. അസ്ഗറലി സ്വാഗതവും കൊയിലാണ്ടി മണ്ഡലം ജന. സെക്രട്ടറി ടി.എ. ജുനൈദ് നന്ദിയും പറഞ്ഞു. ടൗണിൽ പ്രകടനവും നടന്നു. പി.കെ. അബ്ദുല്ല, കെ. ഹസൻകുട്ടി, കലന്തൻ ഏരൂർ, മുജീബ് അലി, എം. മുസ്തഫ, എ.എം. സക്കീർ, അസ്മ, റസീന സമീർ, സാബിറ ഏരൂർ എന്നിവർ നേതൃത്വം നൽകി. അനുശോചനം നന്തിബസാർ: തുറയൂർ ഗവ. യു.പി സ്കൂൾ അധ്യാപിക ചന്ദ്രിയുടെ നിര്യാണത്തിൽ സ്കൂളിൽ ചേർന്ന പി.ടി.എ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പി.ടി.എ പ്രസിഡൻറ് ഐ.കെ. സുരേഷ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സി.എം. കുഞ്ഞിക്കണ്ണൻ, പി.കെ. സത്യൻ, കെ.കെ. മനോജ് രാമകൃഷ്ണൻ, കെ.വി. ശ്രീജിത്, കെ.കെ. ഹരീഷ്, എ.സി. സിന്ധു, ടി.കെ. ശ്രീജ, പി.കെ. റീമ, പി.കെ. നജ്മ, ജയദേവൻ, അനീഷ എന്നിവർ സംസാരിച്ചു. നാടകങ്ങൾ കുട്ടികൾക്ക് സമൂഹവുമായി ഇടപെടാനുള്ള മാധ്യമമെന്ന് കൊയിലാണ്ടി: കുട്ടികൾക്ക് സമൂഹവുമായി ക്രിയാത്മകമായി ഇടപെടാനുള്ള മാധ്യമമാണ് നാടകങ്ങളെന്ന് സിനിമ പ്രവർത്തകൻ ജോയ് മാത്യു. പൂക്കാട് കലാലയത്തിെൻറ കളിയാട്ടം പരിപാടിയിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കടമ്മനിട്ട കുരമ്പാല ഗോത്ര പടയണി ഫൗണ്ടേഷനിലെ കലാകാരന്മാർ പടയണി അവതരിപ്പിച്ചു. ഡോ. കെ. ശ്രീകുമാർ ലോകോത്തര കഥകളെക്കുറിച്ചും കാശി പൂക്കാട് നാടകത്തിലെ ദീപ സംവിധാനത്തെക്കുറിച്ചും ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.