ഉൗർജ കിരൺ കാമ്പയിൻ സമാപിച്ചു

കോഴിക്കോട്: എനർജി മാനേജ്മ​െൻറ് സ​െൻറർ കേരള, അനെർട്ട്, തിരുവനന്തപുരം സി.ഇ.ഡി എന്നിവരുടെ സാമ്പത്തിക, സാങ്കേതിക സഹായത്തോടെ കാളാണ്ടിതാഴം ദർശനം സാംസ്കാരികവേദി കോഴിക്കോട് സൗത്ത്, എലത്തൂർ, കൊയിലാണ്ടി നിയോജക മണ്ഡലങ്ങളിൽ നടത്തിവന്ന ഉൗർജസംരക്ഷണ ബോധവത്കരണ പരിപാടി പയ്യാനക്കലിലെ പൊതുയോഗത്തോടെ സമാപിച്ചു. 30 െറസിഡൻറ്സ് അസോസിയേഷൻ പ്രതിനിധികൾക്കും 70 കുടുംബശ്രീ പ്രവർത്തകർക്കും എൽ.ഇ.ഡി കിറ്റുകൾ സൗജന്യമായി നൽകി അസംബ്ലിങ് പഠിപ്പിച്ചു. പയ്യാനക്കൽ ദേശപ്രകാശിനി വായനശാല അങ്കണത്തിൽ ഉൗർജ കിരൺ 2017-18‍​െൻറ സമാപന പൊതുയോഗം നഗരസഭ മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ടി.വി. ലളിതപ്രഭ ഉദ്ഘാടനം ചെയ്തു. കൗൺസിലർ സി.കെ. സീനത്ത് അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. നജ്മ, കെ.ടി. അലവി എന്നിവർ സംസാരിച്ചു. ഇ.എം.സി സംസ്ഥാന റിസോഴ്സ്പേഴ്സൻ ഡോ. എൻ. സിജേഷ്, അനെർട്ട് പ്രതിനിധി എം. ദ്വിബുചന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി. ഫോക്ലോർ കലാകാരൻ കുഞ്ഞൻ ജീവതാളം ചേളന്നൂർ ഉൗർജപാട്ട് അവതരിപ്പിച്ചു. ദർശനം സാംസ്കാരികവേദി സെക്രട്ടറി എം.എ. ജോൺസൺ സ്വാഗതവും ദേശപ്രകാശിനി വായനശാല സെക്രട്ടറി ടി. സദാശിവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.