നാദാപുരം ജുമാമസ്ജിദ് ഖബർസ്ഥാൻ വഴിത്തർക്കം: കേസിൽ സംരക്ഷണ സമിതിയെ കൂടി കക്ഷിചേർത്തു

നാദാപുരം: വലിയ ജുമാമസ്ജിദ് ഖബർസ്ഥാൻ കൈയേറി റോഡ് നിർമിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഖബർസ്ഥാൻ സംരക്ഷണ സമിതി പ്രവർത്തകരെ കക്ഷിചേർക്കാൻ നാദാപുരം മുൻസിഫ് കോടതി ഉത്തരവ്. പള്ളി കമ്മിറ്റി സെക്രട്ടറി സി.വി. സുബൈർ ഹാജിക്കും, മറ്റൊരാൾക്കുമെതിരെ പള്ളി ഖാദി പി. അഹമദ് മൗലവി നൽകിയ കേസിലാണ് ഉത്തരവ്. തനിക്ക് പള്ളിയിൽ പ്രാർഥന നിർവഹിക്കുന്നതിന് വാഹനത്തിൽ എത്തുന്നതിന് വഴി തടസ്സം സൃഷ്ടിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്. എന്നാൽ പള്ളി കമ്മിറ്റിയും, ഖാദിയും ഒത്തുകളി നടത്തുന്നതി​െൻറ ഭാഗമായാണ് കേസെന്നും, കേസിൽ തങ്ങളെക്കൂടി കക്ഷി ചേർക്കണമെന്നും ആവശ്യപ്പെട്ട് ഖബർസ്ഥാൻ സംരക്ഷണ സമിതി പ്രവർത്തകരായ എരോത്ത് ഷൗക്കത്തലി, കേളോത്ത് കുഞ്ഞാലി, മടത്തിൽ ഷൗക്കത്ത്, കെ.കെ. അബ്ദുൽ സലാം, വി.എ. മുഹമ്മദ് ഹാജി തുടങ്ങിയവർ ഹരജി നൽകിയിരുന്നു. അഡ്വ. എൻ.എം. രാജഗോപാൽ മുഖേന നൽകിയ ഹരജിയിൽ വാദം കേട്ടതിനുശേഷമാണ് കോടതിയുടെ ഉത്തരവ്. ഖബർസ്ഥാൻ കൈയേറിയാണ് കമ്മിറ്റി റോഡ് നിർമിക്കുന്നതെന്നും പരാതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ, വഴിത്തർക്കം രമ്യമായി പരിഹരിച്ചുവെന്നും അതിനാൽ കേസ് രാജിയായതായും അറിയിച്ച് ഖാദിയും, പള്ളിക്കമ്മിറ്റിയും നൽകിയ രാജി ഹരജി കോടതി സ്വീകരിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.