മെഡിക്കൽ കോളജിൽ പുതിയ ടിക്കറ്റ്​ സ​മ്പ്രദായം

കോഴിക്കോട്: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഇ-ഹോസ്പിറ്റൽ/ആർദ്രം പദ്ധതി, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് അനുബന്ധ ആശുപത്രികളിൽ തുടങ്ങുന്നതി​െൻറ ഭാഗമായി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏപ്രിൽ ഒന്നു മുതൽ പുതിയ ഒ.പി ടിക്കറ്റ് സമ്പ്രദായം ആരംഭിക്കും. ഇത് നടപ്പിൽ വരുന്നതോടുകൂടി രോഗികൾക്ക് പുതിയ തിരിച്ചറിയൽ നമ്പർ (യു.എച്ച്.െഎ.ഡി) അനുവദിക്കും. ഇൗ തിരിച്ചറിയൽ നമ്പർ ഉപയോഗിച്ചായിരിക്കും സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ എല്ലാ ചികിത്സകളും. ഇതിനായി ആശുപത്രിയിൽ ചികിത്സക്കെത്തുന്ന രോഗികൾ ശരിയായ പേര്, വയസ്സ്, മേൽവിലാസം തുടങ്ങിയവ ഒ.പി കൗണ്ടറുകളിൽ നൽകണം. ഇതിന് സഹായകരമായി ആധാർ കാർഡോ/അംഗീകൃത തിരിച്ചറിയൽ കാർഡോ കൊണ്ടുവരുന്നത് ഉചിതമായിരിക്കും. മേൽ രേഖകൾ കൈവശമില്ലെങ്കിലും ചികിത്സ നിഷേധിക്കുന്നതല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.