എൽ.ഐ.സിയിൽ ഇന്ന് ഒരു മണിക്കൂർ പണിമുടക്ക്

കോഴിക്കോട്: വേതന പരിഷ്കരണ ചർച്ചകൾ ഉടൻ ആരംഭിക്കുക, പെൻഷൻ പദ്ധതിയിൽ ചേരാൻ അവസരം നൽകുക, എൽ.ഐ.സിയിൽ റിക്രൂട്ട്മ​െൻറ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഐ.സി ഓഫിസർമാരും ജീവനക്കാരും ബുധനാഴ്ച ഉച്ചക്ക് 12 മുതൽ ഒന്നു വരെ പണിമുടക്കും. ഇതി​െൻറ മുന്നോടിയായി ഓഫിസർമാരും ജീവനക്കാരും എൽ.ഐ.സി ഓഫിസുകൾക്കു മുന്നിൽ പ്രകടനം നടത്തി. കോഴിക്കോട് മാനാഞ്ചിറ എൽ.ഐ.സി ഡിവിഷനൽ ഓഫിസിനു മുന്നിൽ നടത്തിയ പ്രകടനത്തിന് പി.പി. കൃഷ്ണൻ, സി.ആർ. മുരളീധരൻ, അനീഷ്, എം.ടി. സുഗതൻ എന്നിവർ നേതൃത്വം നൽകി. എൽ.ഐ.സി എംപ്ലോയീസ് യൂനിയൻ കോഴിക്കോട് ഡിവിഷൻ ജോയൻറ് സെക്രട്ടറി എം.ജെ. ശ്രീരാം സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.