ബിമല്‍ കാമ്പസ് കവിത പുരസ്കാരം ആര്‍ഷാ കബനിക്ക്

വടകര: കവിയും സാമൂഹിക, രാഷ്ട്രീയ, നാടക പ്രവർത്തകനുമായിരുന്ന കെ.എസ്. ബിമലി​െൻറ ഓര്‍മക്ക് ഏർപ്പെടുത്തിയ ബിമല്‍ കാമ്പസ് കവിത പുരസ്കാരത്തിന് വയനാട് പുല്‍പള്ളി സീതാമൗണ്ടിലെ ആര്‍ഷാ കബനി അര്‍ഹയായി. 'മരണത്തി​െൻറ ബദല്‍ മാര്‍ഗങ്ങള്‍' എന്ന കവിതക്കാണ് 5001 രൂപയും ശിൽപവുമടങ്ങുന്ന പുരസ്കാരം. കോഴിക്കോട് പ്രസ്ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ പി.ജി ഡിപ്ലോമ വിദ്യാര്‍ഥിനിയാണ് ആര്‍ഷാ കബനി. 'ഉടല്‍ ചൊരുക്കുകള്‍' എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലൈ ഒന്നിന് എടച്ചേരി കമ്യൂണിറ്റി ഹാളില്‍ ബിമല്‍ സ്മരണയുടെ ഭാഗമായി നടക്കുന്ന സദസ്സില്‍ ഗോള്‍ഡമാന്‍ അന്താരാഷ്ട്ര പരിസ്ഥിതി അവാര്‍ഡ് ജേതാവും ഒഡിഷയിലെ ആദിവാസി സമരസംഘാടകനുമായ പ്രഫുല്ല സാമന്തര പുരസ്കാരം നല്‍കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.