കൊയിലാണ്ടി: പിടക്കുന്ന മീനുകൾ മാർക്കറ്റിലെത്തിയിട്ടും മീൻ കമ്പക്കാർ ഏറെയൊന്നും എത്തുന്നില്ല. ഇതരസംസ്ഥാന സംസ്ഥാനങ്ങളിൽനിന്ന് രാസവസ്തുക്കൾ ചേർത്ത മീനുകൾ വിൽപനക്ക് എത്തിക്കുന്ന സംഭവം പുറത്തുവന്നതോടെയാണ് മീനിനോടുള്ള താൽപര്യം കുറഞ്ഞത്. ഐസു പോലും ചേർക്കാത്ത മീനായിട്ടുപോലും വാങ്ങാൻ മടി. പരമ്പരാഗത മീൻപിടിത്തക്കാരാണ് ഇപ്പോൾ കടലിൽ പോകുന്നത്. മീൻ പിടിച്ചു കഴിഞ്ഞാൽ അവർ വേഗം കരക്കെത്തിച്ച് വിൽപന നടത്തും. ഇങ്ങനെ ലഭിക്കുന്ന മീനായിട്ടും ഉപഭോക്താക്കളെ കാത്തിരിക്കേണ്ട അവസ്ഥയിലാണ് മീൻ കച്ചവടക്കാർ. ട്രോളിങ് നിരോധന കാലമായതിനാൽ ബോട്ടുകാരും വഞ്ചിക്കാരുമൊന്നും കടലിൽ പോകാറില്ല. സാധാരണ ഈ കാലത്താണ് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഗുണകരം. എന്നാൽ, മറുനാടൻ മത്സ്യ പ്രശ്നം അതെല്ലാം അട്ടിമറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.