കോഴിക്കോട്: ഫാറൂഖ് കോളജ് റൗദത്തുൽ ഉലൂം അറബിക് കോളജിൽ 2018-19 അധ്യയന വർഷത്തിലേക്ക് അറബിക് െഗസ്റ്റ് െലക്ചറർമാരെ ആവശ്യമുണ്ട്. കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഒാഫിസിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ മൂന്നിന് രാവിലെ 10.30ന് കോളജിൽ ഹാജരാകണം. ഫോൺ: 944 743 1541. ലോ കോളജ് ഒഴിവ് കോഴിക്കോട്: ഗവ. ലോ കോളജിൽ പഞ്ചവത്സര ബി.ബി.എ, എൽഎൽ.ബി (ഒാണേഴ്സ്/ത്രിവത്സര എൽഎൽ.ബി-യൂനിറ്ററി) കോഴ്സുകളിലെ രണ്ടാം സെമസ്റ്ററും അതിനു മുകളിലുള്ള വിവിധ ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുനഃപ്രവേശനത്തിനും തൃശൂർ ഗവ. ലോ കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളജ് മാറ്റത്തിനും ഏഴിന് ഉച്ചതിരിഞ്ഞ് മൂന്നു വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാഫോറവും മറ്റു വിവരങ്ങളും കോഴിക്കോട് കോളജ് ലൈബ്രറിയിൽനിന്ന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.