കോഴിക്കോട‌്: ഇതര സംസ്ഥാനങ്ങളിൽനിന്ന‌് കേരളത്തിലേക്കെത്തുന്ന പാൽ കർശന പരിശോധനക്ക് വിധേയമാക്കണമെന്ന‌് മലബാർ െഡയറി ഫാർമേഴ‌്സ‌് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇത്തരം പാലും പാലുൽപന്നങ്ങളും സംസ്ഥാനത്ത‌് വ്യാപകമായി വിറ്റഴിക്കപ്പെടുകയാണ‌്. മാരകമായ വിഷാംശങ്ങളാണ‌് ഇറക്കുമതിചെയ്യുന്ന പാലിൽ അടങ്ങിയിരിക്കുന്നത‌്. ഇത്തരം പാലുകൾ നിരോധിച്ച‌് കർശന നടപടി സ്വീകരിക്കണം. ക്ഷീര കർഷകർ ഉൽപാദിപ്പിക്കുന്ന അധിക പാലിന‌് ക്ഷീര സംഘങ്ങൾക്ക‌് േക്വാട്ട നിശ്ചയിച്ച‌് നിയന്ത്രണം ഏർപ്പെടുത്തിയ തീരുമാനം പിൻവലിക്കണമെന്നും മേഖലാ പ്രസിഡൻറ് വേണു ചെറിയത്ത‌് വാർത്തസമ്മേളനത്തിൽ പറഞ്ഞു. എം.കെ. താജ‌് മൻസൂർ, പി.പി. ശരീഫ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.