പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് സീതപാറയിലെ ആദിവാസികളുടെ ഭൂമിയിൽ അവരുടെ അനുവാദമില്ലാതെ വനം വകുപ്പ് നേതൃത്വത്തിൽ വനവത്കരണം നടത്തിയത് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. വാസയോഗ്യമല്ലാത്ത ഭൂമി നൽകി അവരെ കബളിപ്പിച്ചതിനും പുറമെ ഇപ്പോൾ ഈ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പാർട്ടി ചൂണ്ടിക്കാട്ടി. ഇവിടെ ഭൂമി ലഭിച്ച 202 ആദിവാസി കുടുംബങ്ങളിൽ 197 കുടുംബങ്ങളും ജില്ലയിലെ വിവിധ കോളനികളിൽ നരകയാതന അനുഭവിക്കുകയാണ്. സീതപാറയിലെ ഭൂമി എല്ലാ അടിസ്ഥാന സൗകര്യവും ഒരുക്കി വാസയോഗ്യമാക്കി ഈ കുടുംബങ്ങളെ തിരിച്ചുകൊണ്ടുവരണമെന്നും പാർട്ടി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി ജില്ല ജോ. സെക്രട്ടറി ടി.കെ. മാധവൻ, മണ്ഡലം പ്രസിഡൻറ് എം.എം. മുഹ്യിദ്ദീൻ, ജനറൽ സെക്രട്ടറി അബ്ദുല്ല സൽമാൻ, എം.കെ. ഖാസിം എന്നിവർ സീതപാറ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.