മുണ്ടശ്ശേരി അവാർഡ് സാബു ജോസിന്

കൽപറ്റ: ഈ വര്‍ഷത്തെ മുണ്ടശ്ശേരി അവാര്‍ഡ് കോഴിക്കോട് കുന്ദമംഗലം സ്വദേശി സാബു ജോസിന്. ദൈവത്തി​െൻറ മനസ്സ് എന്ന പുസ്തകത്തിനാണ് പുരസ്കാരം. സാംസ്‌കാരിക വകുപ്പും മുണ്ടശ്ശേരി പുരസ്‌കാര സമിതിയും ചേര്‍ന്ന് നൽകുന്ന അവാര്‍ഡ് ജൂലൈ 17ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനിക്കും. 10,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതണ് അവാര്‍ഡ്. വയനാട്ടിലെ മേപ്പാടി ഗവ. എല്‍.പി സ്‌കൂള്‍ അധ്യാപകനായ സാബു ജോസ് ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ശാസ്ത്ര വിഷയങ്ങളിൽ സ്ഥിരമായി എഴുതാറുണ്ട്. ഇ-മാഗസിനുകളിലും ശാസ്ത്ര പംക്തി കൈകാര്യം ചെയ്തുവരുന്നു. ഒരു ഇംഗ്ലീഷ് പുസ്തകം ഉൾപ്പെടെ 15 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിഭാഗം വായനമത്സരത്തിന് തെരഞ്ഞെടുത്തത് സാബു ജോസി​െൻറ 'സൂക്ഷ്മ പ്രപഞ്ചത്തിലെ ചലന നിയമങ്ങള്‍' എന്ന പുസ്തകമാണ്. ചിന്ത പബ്ലിഷേഴ്‌സാണ് ദൈവത്തി​െൻറ മനസ്സ് പ്രസിദ്ധീകരിച്ചത്. ഭാര്യ: സീന. മക്കള്‍: അലെസാന്‍ഡ്രിയ മറിയ, ആര്യന്‍ റൂബൺ. THUWDG1 സാബു ജോസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.