നന്തിബസാർ: കുതിരോടി നൈബർ കമ്യൂണിറ്റി മദ്രസത്തുൽ ഹിദായയിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയവരെയും, മദ്രസ പൊതു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും അനുമോദിച്ചു. ചടങ്ങിൽ സി.എ.റഹ്‌മാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം മുതുകുനി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. മദ് റസാധ്യാപകർക്ക് കാഷ് അവാർഡും നൽകി. ദീർഘകാലം ദീനീരംഗത്ത് പ്രവർത്തിച്ച രണ്ടുപേരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. അശ്റഫ് ദാരിമി, ഷാഖിർ യമാനി, റസാക്ക് കുറിക്കളവിട, നാസർ അർദിയ, അനസ് ആയടത്തിൽ ,ആർ.വി. അബുബക്കർ, ജൈസൽ മുത്താച്ചികണ്ടി സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.