സി.എം. ആണ്ടുനേർച്ച

കോഴിക്കോട്: മടവൂർ സി.എം. സ​െൻറർ നടത്തുന്ന ആണ്ടുനേർച്ചക്കും ദിഖ്റ് ദുആ സമ്മേളനത്തിനും വെള്ളിയാഴ്ച തുടക്കം. മൂന്നു ദിവസത്തെ പരിപാടി വൈകുന്നേരം ആറിന് കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ പതാക ഉയർത്തുന്നതോടെ തുടക്കമാവുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുടർന്ന് സി.എം. മഖാമിൽ സിയാറത്തിന് ജലാലുദ്ദീൻ ബുഖാരി വൈലത്തൂർ നേതൃത്വം നൽകും. സമാപന ദിവസം അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തും. ടി.കെ. അബ്ദുറഹിമാൻ ബാഖവി മാവൂർ, ജി. അബൂബക്കർ, ടി.കെ. മുഹമ്മദ് ദാരിമി, ഹുസൈൻ ഹാജി മുട്ടാഞ്ചേരി, ടി.കെ.സി. പന്നൂർ, മുഹമ്മദ് റാശിദ് ഖുതുബി, ഹാരിസ് കരീറ്റിപ്പറമ്പ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.