ഉരുൾപൊട്ടൽ: ദുരിതാശ്വാസം അപര്യാപ്തമെന്ന്​ കെ.എൻ.എം

കോഴിക്കോട്: കട്ടിപ്പാറ കരിഞ്ചോലമലയിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി സർക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജുകൾ അപര്യാപ്തമെന്ന് കെ.എൻ.എം സംസ്ഥാന സെക്രേട്ടറിയറ്റ് അഭിപ്രായപ്പെട്ടു. ഇപ്പോൾ സർക്കാർ പ്രഖ്യാപിച്ച ഫണ്ട് ആദ്യഘട്ട ആശ്വാസ ധനമായി പരിഗണിച്ച് അത്രകൂടി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. കെ.എൻ.എം ശാഖ മഹല്ലുകൾ സ്വരൂപിച്ച ആദ്യഘട്ട സഹായം അർഹർക്ക് വിതരണം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, ബാബു സേഠ്, ഹാഷിം സാഹിബ്, നൂർ മുഹമ്മദ് നൂരിഷ, എം. മുഹമ്മദ് മദനി, സ്വലാഹുദ്ദീൻ മദനി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.