കോളജ്​ പ്രവേശനം

കോഴിക്കോട്: കോടഞ്ചേരി ഗവ. കോളജിൽ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച ഭിന്നശേഷി വിഭാഗ വിദ്യാർഥികൾ 28ന് രാവിലെ 10ന് എല്ലാ അസ്സൽ രേഖകളുമായി കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഒറ്റത്തവണ വെരിഫിക്കേഷൻ കോഴിക്കോട്: ജില്ലയിൽ എൻ.സി.സി/സൈനികക്ഷേമം വകുപ്പിലേക്കുള്ള എൽ.ഡി.സി (വിമുക്തഭടന്മാർ മാത്രം) (കാറ്റഗറി നമ്പർ 372/15, 373/15) തസ്തികയുടെ ഒറ്റത്തവണ പ്രമാണ പരിശോധന ജൂലൈ മൂന്ന്, നാല് തീയതികളിൽ പി.എസ്.സി ജില്ല ഓഫിസിൽ നടത്തും. സാധ്യത പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ െപ്രാഫൈലിൽ അപ്ലോഡ് ചെയ്ത്, അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം െപ്രാഫൈൽ സന്ദേശത്തിൽ പറഞ്ഞ തീയതിയിൽ കൃത്യസമയത്ത് നേരിട്ട് എത്തണം. വിവരങ്ങൾ ഉദ്യോഗാർഥികളുടെ െപ്രാഫൈലിൽ ലഭ്യമാണ്. എസ്.എ.ജി.വൈ പദ്ധതി അവലോകന യോഗം കോഴിക്കോട്: സൻസദ് ആദർശ് ഗ്രാമയോജന (സാഗി) എസ്.എ.ജി.വൈ-ഫേസ്-2 ൽ ഉൾപ്പെട്ട കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തി​െൻറ കരട് വില്ലേജ് െഡവലപ്മ​െൻറ് പ്ലാൻ (വി.ഡി.പി) രൂപവത്കരണവുമായി ബന്ധപ്പെട്ട് യോഗം എം.കെ. രാഘവൻ എം.പിയുടെ സാന്നിധ്യത്തിൽ 27ന് രാവിലെ 10ന് ജില്ല പ്ലാനിങ് സെക്രേട്ടറിയറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.