കേരള കോൺഗ്രസ് കുടുംബ സംഗമം

കുറ്റ്യാടി: യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ റബറി​െൻറ വിലസ്ഥിരതാ ഫണ്ട് ഉടൻ പുനഃസ്ഥാപിക്കണമെന്ന് കേരള കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കുടുംബ സംഗമം ആവശ്യപ്പെട്ടു. സംസ്ഥാന ജന. സെക്രട്ടറി ജോൺ പൂതക്കുഴി ഉദ്ഘാടനം ചെയ്തു. ബോബി മൂക്കൻതോട്ടം അധ്യക്ഷത വഹിച്ചു. ടി.എം. ജോസഫ്, ബേബി കാപ്പും കാട്ടിൽ, പി.എം. ജോർജ്, കെ.കെ. നാരായണൻ, ആൻറണി ഈരൂരി, മത്തായി പൂതക്കുഴി, സുനിൽ ജോർജ്, ടി.വി. ഗംഗാധരൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് കുറ്റ്യാടി: ഡെങ്കിപ്പനിക്കെതിരെ നിട്ടൂർ മദ്റസയിൽ ആയുർവേദ-ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിരോധ മരുന്ന് വിതരണം ചെയ്യുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എടത്തുംകര നാണു അധ്യക്ഷത വഹിച്ചു. ഡോക്ടർമാരായ സുകേഷ് കുമാർ, ലതിക എന്നിവർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ഏരത്ത് ബാലൻ സംസാരിച്ചു. പുഴയോരം ഇടിഞ്ഞു; കാൽനടയാത്രക്കാർക്ക് ഭീഷണി കുറ്റ്യാടി: കുറ്റ്യാടി പാലത്തിനു സമീപം പുഴയോരം ഇടിഞ്ഞത് കാൽനടയാത്രക്കാർക്ക് ഭീഷണിയായി. പാലത്തിൽനിന്ന് കുറ്റ്യാടി ടൗണിൽ എളുപ്പം നടന്നെത്താവുന്ന വഴിയാണ് മഴയത്ത് ഇടിഞ്ഞത്. ഇതോടെ, പുഴവക്കിലൂടെ നടക്കുന്നത് ഭീഷണിയായി. ചെറുതായി തെന്നിയാൽ മതി ആഴമുള്ള പുഴയിൽ വീഴാൻ. ഇതിലെ കോഴിക്കോട് റോഡും റിവർ റോഡും ബന്ധിപ്പിച്ച് ബൈപാസ് നിർമിക്കണമെന്ന മുറവിളിക്ക് ഏറെ പഴക്കമുണ്ട്. പുഴഭിത്തി കെട്ടിയാൽതന്നെ റോഡിന് സ്ഥലമാവും. ഭിത്തി നിർമാണത്തിന് പലതവണ ഫണ്ട് പാസായിട്ടും കരാറുകാർ ഏറ്റെടുക്കാത്തതിനാൽ ലാപ്സാവുകയാണ്. ഭിത്തി കെട്ടാനുള്ള സാധനങ്ങൾ എത്തിക്കാൻ പ്രയാസമാണെന്ന് പറഞ്ഞാണെത്ര കരാറുകാർ പിൻമാറുന്നത്. പഞ്ചായത്തും മറ്റും മുൻകൈയെടുത്താൽ കരാറുകാർക്ക് സൗകര്യം ചെയ്ത് പണി ഏറ്റെടുപ്പിക്കാനാവും. അതിന് ആരും ശ്രമിക്കുന്നില്ലെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.