നാദാപുരം: ഷാർജ കെ.എം.സി.സി നിയോജകമണ്ഡലം കമ്മിറ്റി ആവിഷ്കരിച്ച നന്മ പദ്ധതിക്ക് തുടക്കമായി. പഠനോപകരണ വിതരണം, മാസാന്ത സ്‌കോളർഷിപ് തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്‌ഘാടനം നാദാപുരം സ്‌പെഷൽ സ്‌കൂളിലെ കുട്ടികൾക്കു കുടനൽകി മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു. സ്‌കൂൾ അധ്യാപിക ആയിഷ വെള്ളിയോട് ഏറ്റുവാങ്ങി. നാദാപുരം ഗവ. യു.പി സ്‌കൂൾ വിദ്യാർഥികൾക്കുള്ള ബാഗുകൾ മണ്ഡലം ലീഗ് പ്രസിഡൻറ് സൂപ്പി നരിക്കാട്ടേരി അധ്യാപിക പി.കെ. നസീമക്ക് കൈമാറി. ഷാർജ കെ.എം.സി.സി മണ്ഡലം പ്രസിഡൻറ് ടി.കെ. അബ്ബാസ് അധ്യക്ഷതവഹിച്ചു. എം.കെ. അഷ്‌റഫ്, എൻ.കെ. ഇബ്രാഹീം, കെ.പി. മുഹമ്മദ്, കെ.ടി.കെ. മൂസ, എ.കെ.ടി. കുഞ്ഞമ്മദ്, കെ.എം. സമീർ, ഹാരിസ് കോമത്ത്, കുഞ്ഞാലി കുറുവയിൽ, അബൂബക്കർ കുറുവന്തേരി, ജംഷീർ പേരോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.