വെള്ളപ്പൊക്ക ഭീഷണി തടയാൻ നടപടി

കക്കട്ടിൽ: വെള്ളപ്പൊക്കം മൂലം നഷ്ടം സംഭവിച്ച നരിപ്പറ്റ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഇല്ലാതാക്കാൻ ഓവുചാലുകളും തോടുകളും വികസിപ്പിക്കാൻ സർവകക്ഷി യോഗത്തിൽ ധാരണ. ഇതിനായി പി.കെ. മനോജൻ ചെയർമാനും വാർഡ് മെംബർ പാലോൽ കുഞ്ഞമ്മദ് കൺവീനറുമായി 15 അംഗ കമ്മിറ്റി രൂപവത്കരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാരായണി, വൈസ് പ്രസിഡൻറ് ടി.പി. പവിത്രൻ, മെംബർമാരായ പി. അരവിന്ദാക്ഷൻ, വി.കെ. ബീന, പി.പി. പ്രഭാകരൻ, ടി. ഗംഗാദരൻ, എം.കെ. സൗദ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.