ഇനി സ്​നേഹം പൂത്തുലയുന്ന സന്തോഷപ്പെരുന്നാളിലേക്ക്​

വിശുദ്ധ റമദാനി​െൻറ അവസാന മണിക്കൂറുകളിലാണ് വിശ്വാസി സമൂഹം. പശ്ചാത്താപവിവശമായ ഹൃദയങ്ങളോടെ അവർ പാപമോചനത്തിനും അതുവഴി നരകമുക്തിക്കുമുള്ള പ്രാർഥനകളിൽ മുഴുകിയിരിക്കുന്നു. ഒപ്പം, പെരുന്നാളിനുള്ള ഒരുങ്ങൾ ആരംഭിച്ചു. വിശ്വാസിയുടെ മനസ്സും ശരീരവും നോമ്പുകാലം വിശുദ്ധമാക്കി. അതി​െൻറ സന്തോഷം തുളുമ്പുന്ന ദിനമാണ് പെരുന്നാൾ. വ്രതപരിസമാപ്തിയുടെ ദിനമാണ് ഇൗദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ. മാനവ െഎക്യത്തി​െൻറയും സഹോദര സ്നേഹത്തി​െൻറയും ഉദാത്ത സന്ദേശമാണ് ഇൗദ് നൽകുന്നത്. ഇൗ ദിനത്തി​െൻറ ഏറ്റവും വലിയ സവിശേഷതയായ 'സകാത്തുൽ ഫിത്വർ' തന്നെ ഇതി​െൻറ മികച്ച ഉദാഹരണം. അയൽവാസി പട്ടിണി കിടക്കുേമ്പാൾ വയറുനിറച്ച് ഉണ്ണുന്നവൻ നമ്മിൽപെട്ടവനല്ലെന്ന പ്രവാചക അധ്യാപനമാണ് ഇതി​െൻറ അടിസ്ഥാനം. ആത്മീയ ഉപാസനയിലും വ്രതശുദ്ധിയിലും ഉൗതിക്കാച്ചിയ മനസ്സകങ്ങൾ ഇനി പെരുന്നാൾ സന്തോഷത്തിലേക്ക് നീങ്ങും. നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. സൗഹൃദങ്ങളുടെ പുതുക്കലിനൊപ്പം ഒരായിരം ഒത്തുചേരലുകളുടെ 'പെരുംനാളി'നാണ് ഇപ്പോഴത്തെ കാത്തിരിപ്പ്. ആരാധനകർമങ്ങളും പ്രാർഥനകളും ഉൾച്ചേർന്ന ത്യാഗനിർഭരവും തീക്ഷ്ണവുമായ വ്രതാനുഷ്ഠാനത്തിൽനിന്ന് സാധാരണ ജീവിതത്തിലേക്കുള്ള മടക്കം കൂടിയാണ് പെരുന്നാൾ. വ്രതവിശുദ്ധിയുടെ ആത്മീയ മാനങ്ങൾക്കപ്പുറം സ്നേഹവും സൗഹാർദവും കിനിയുന്ന സാമൂഹിക അനുഭവങ്ങൾകൂടി സമ്മാനിച്ചാണ് റദമാൻ വിടപറയുന്നത്. ഉൗഷ്മളമായ സാമൂഹിക ബന്ധങ്ങൾ തുന്നിയുറപ്പിച്ചതി​െൻറ സ്വാഭാവിക പ്രതിഫലനം പെരുന്നാളിനെ സഫലമാക്കും. കൂടിച്ചേരലുകളുടെ സന്തോഷമാണ് ഇൗദി​െൻറ പ്രത്യേകത എന്നതിനാൽ വിരുന്നൊരുക്കലുകളുടെ തയാറെടുപ്പിലാണ് പലരും. കുടുംബ ബന്ധങ്ങൾക്കപ്പുറം സൗഹൃദങ്ങളുടെ ഒത്തുചേരൽ, പങ്കുവെക്കലുകളുടെ സന്തോഷം. പുലർകാലം വരെ ഉണർന്നിരുന്ന മസ്ജിദുകളെല്ലാം പെരുന്നാൾ നമസ്കാരത്തിന് ഒരുങ്ങുകയാണ്. ഒപ്പം ഇൗദ്ഗാഹുകളുമുണ്ട്. മുഖ്യമായും നഗരകേന്ദ്രങ്ങളിലാണ് ഇൗദ്ഗാഹുകൾ കൂടുതൽ. പുതുവസ്ത്രങ്ങളിഞ്ഞാണ് പെരുന്നാൾ സുദിനത്തെ വരവേൽക്കുക എന്നതിനാൽ വസ്ത്രവിൽപനശാലകളിൽ വൻ തിരക്കാണ്. കടകൾ രാത്രി വൈകിയും തുറന്നിരിക്കുന്നു. ഇതോടൊപ്പം വിലക്കുറവി​െൻറ വാഗ്ദാനങ്ങളുമായി തെരുവുകച്ചവടക്കാർ വഴിയോരങ്ങൾ കൈയടക്കിയിട്ടുണ്ട്. നാട് ഉണർന്നിരിക്കുകയാണ്, പെരുന്നാളി​െൻറ ആഘോഷത്തിലേക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.