താമരശ്ശേരി: കഴിഞ്ഞ 10 വര്‍ഷമായി നിസ്വാർഥ സേവനത്തിെൻറ പാതയിലാണ് സി.എച്ച് സെൻറർ. താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യമായി ഇഫ്താര്‍, അത്താഴ വിതരണം തുടങ്ങിയിട്ട് ഒരു ദശകം പിന്നിടുകയാണ്. ദിനേന 200ഓളം പേര്‍ക്കുള്ള ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. സി.എച്ച് സെൻറര്‍ വളൻറിയര്‍മാര്‍ ആശുപത്രി വാര്‍ഡുകളിലെത്തി ഭക്ഷണത്തിനായുള്ള കൂപ്പണുകള്‍ വിതരണം ചെയ്യും. ആശുപത്രിയോട് ചേര്‍ന്ന് സി.എം ഹോട്ടല്‍ പരിസരത്തു വെച്ചാണ് വിതരണം നടത്തുക. പെരുന്നാള്‍ ദിനത്തില്‍ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം വിതരണം ചെയ്യും. ഒരുപറ്റം ചെറുപ്പക്കാരുടെ ആത്മാര്‍ഥമായ ഇടപെടലിെൻറയും സേവനത്തിെൻറയും മഹത്തായ മാതൃകയാണ് ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു കൈത്താങ്ങായുള്ള സി.എച്ച് സെൻററിെൻറ സേവനം. photo tsy ch centre ifthar athazha vidaranam.jpg താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സി.എച്ച് സെൻററിെൻറ ആഭിമുഖ്യത്തിലുള്ള ഇഫ്താര്‍- അത്താഴ വിതരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.