റമദാൻ നൽകിയ വിശുദ്ധിയുടെയും കാരുണ്യത്തിെൻറയും ആർദ്രതയുടെയും സന്ദേശം ജീവിതത്തിൽ സ്വാംശീകരിച്ച് ഓരോ വ്യക്തിയും സ്നേഹത്തിെൻറയും സമാധാനത്തിെൻറയും സന്തോഷത്തിെൻറയും പ്രകാശവാഹകരായി മാറുന്ന സുദിനമാണ് ഈദുൽ ഫിത്ർ. റമദാൻ മാസം മുഴുവൻ നീണ്ടുനിന്ന വ്രതത്തിലൂടെ നേടിയെടുത്ത ആത്്മ-ശരീര വിശുദ്ധി തുടർന്നുള്ള ജീവിതത്തിൽ പകർത്താനുള്ള സന്ദേശംകൂടി ഈദ് വിഭാവനം ചെയ്യുന്നു. ആത്്മാവും ശരീരവും സംസ്കരിക്കപ്പെട്ട റമദാൻ മാസത്തിെൻറ അവസാനമല്ല ഈദ്; മറിച്ച്, കൂടുതൽ വിനയാന്വിതരായി വിശുദ്ധിയോടെ സാഹോദര്യത്തിൽ സമർപ്പിത മനസ്സോടെ ജീവിക്കാനുള്ള ദൈവത്തിെൻറ ഓർമെപ്പടുത്തലാണ് ഈ നല്ലദിനം. ഒരുമയുടെയും ഐക്യത്തിെൻറയും സന്ദേശം കൈമാറുന്ന ഈദിൽ ജാതിമതഭേദമന്യേ എല്ലാവരിലും നിറഞ്ഞുനിൽക്കുന്ന ദൈവസ്നേഹവും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിച്ചുകൊണ്ട് നന്മയുടെ വഴിയെ ചരിക്കാൻ നമുക്ക് ഓരോരുത്തർക്കും സാധ്യമാകട്ടെയെന്ന് ആശംസിക്കുന്നു. ഏവർക്കും ഈദുൽ ഫിത്ർ ആശംസകൾ. ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിൽ താമരശ്ശേരി രൂപതയുടെ മെത്രാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.