ഓമശ്ശേരി: അത്തറില്ലാത്ത പെരുന്നാൾ നാട്ടിൻ പുറങ്ങളിലെ സാധാരണക്കാരന് ഓർക്കാൻപോലും കഴിയില്ല. ഓമശ്ശേരിയിൽ 31 വർഷമായി ചെറിയവർക്കും വലിയവർക്കും പെരുന്നാളിെൻറ വരവറിയിച്ച് മുറതെറ്റാതെ പി.എ. അബ്ദുറഹ്മാൻ എന്ന അബ്ദുറഹ്മാൻക്ക എത്തും. പണക്കാരന് മാത്രം എത്തിപ്പിടിക്കാനും ഉപയോഗിക്കാനും കഴിയുന്ന ഉയർന്ന വിലയുള്ള സുഗന്ധദ്രവ്യങ്ങൾ സാധാരണക്കാരെൻറ കുടിലുകളിലുമെത്തിക്കുക എന്നതാണ് പെരുന്നാളുകൾക്ക് മാത്രമായി വ്യാപാരം നടത്തുന്നതിെൻറ ലക്ഷ്യമായി അബ്ദുറഹിമാൻക്ക മനസ്സിലാക്കുന്നത്. സ്വദേശിയും വിദേശിയുമടക്കം വ്യത്യസ്തങ്ങളായ കമ്പനികളുടെ പെർഫ്യൂമുകളാണ് ഇവിടെ വിൽപനക്കെത്തിക്കുന്നത്. വർഷങ്ങളുടെ പരിചയമുണ്ടായതുകൊണ്ട് നാട്ടുകാർക്കും പേരുകൾ സുപരിചിതം. കൽക്കർ, ബ്രൂട്ട് മസ്ക്, ഫാൻസി ബക്കറ്റ്, മജ്മഅ 96, ഫോഗ്, റസീഖ് തടങ്ങിയവയാണ് വിതരണത്തിനെത്തിക്കുന്ന പ്രധാന സെൻറുകൾ. ചെറിയ വിലക്ക് ആർക്കും വാങ്ങാൻ കഴിയുന്ന രീതിയിലാണ് ഇവയുടെ വിലയിട്ടിരിക്കുന്നത്. വയസ്സ് 78 കടന്നിട്ടും വാർധക്യത്തിെൻറ അല്ലലുകൾ അലട്ടാതെ എപ്പോഴും കർമനിരതനാണ് അബ്ദുറഹിമാൻക്ക. ജനങ്ങൾക്കിടയിൽതന്നെ ശിഷ്ടകാലവും പെരുന്നാളറിയിപ്പ് സുഗന്ധം പരത്തണമെന്നാണ് അദ്ദേഹത്തിെൻറ ആഗ്രഹം. photo: ommasseri ather.jpg ഓമശ്ശേരി ബസ്സ്റ്റാൻഡിൽ അത്തർ വിൽപന നടത്തുന്ന അബ്ദുറഹിമാൻക്ക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.