മുക്കം: ഒാരോ പെരുന്നാളും സ്നേഹബന്ധങ്ങളുടെ സ്മരണകളുണർത്തുന്ന സമ്മാനമാണ്. ഒപ്പം പാൽപായസത്തിെൻറയും ചെറുപയർ പായസത്തിെൻറയും തരിക്കഞ്ഞിയുടെയും മധുരിക്കുന്ന ഓർമകളും. ആ ഒാർമകളെ ഒാർത്തെടുക്കുകയാണ് മുക്കത്തെ സാമൂഹിക പ്രവർത്തകയും ബി.പി. മൊയ്തീൻ സേവാ മന്ദിരത്തിെൻറ ഡയറക്ടറുമായ കാഞ്ചനമാല. ബി.പി. മൊയ്തീെൻറ ഉമ്മ അരീപ്പറ്റ മണ്ണിൽ ഫാത്തിമ (മാളു) തെൻറ വീട്ടിലെ പെരുന്നാൾ ആഘോഷത്തിലെ വിഭവങ്ങളിൽ തയാറാക്കുന്ന പാൽപായസവും ഒപ്പം ചെറുപയർ പായസവും തെൻറ ജീവിതത്തിലെ പെരുന്നാൾ ആഘോഷത്തിൽ അവിസ്മരണീയ അനുഭവമാണെന്ന് കാഞ്ചനമാല പറയുന്നു. ഒാരോ പെരുന്നാളിലും എന്നെ വരവേറ്റത് ഇൗ മധുരമുള്ള ഒാർമകളായിരുന്നു. മൊയ്തീെൻറ മരണ ശേഷമുള്ള ഒാരോ പെരുന്നാൾ ആഘോഷത്തിലും ഉമ്മയുടെ കഴിഞ്ഞകാല സ്നേഹ ബന്ധങ്ങൾ നിറശോഭയോടെ ഓർമയിൽ തെളിയും. നെയ്ച്ചോറും ബീഫ് കറിയും ബീഫ് വരട്ടിയതുമൊക്കെ പെരുന്നാൾ ദിവസത്തെ വിഭവ സവിശേഷതകളായിരുന്നു. റമദാൻ നോമ്പ് തുറയിൽ ഒരുക്കുന്ന തരിക്കഞ്ഞിയുടെയും പാൽവാഴക്കയുടെയും രുചി ഇന്നും നാവിൻതുമ്പിലുണ്ട്. ബി.പി. മൊയ്തീൻ വിടപറഞ്ഞതോടെ മൂന്നു വർഷത്തോളമാണ് ബീഫ്, മത്സ്യ വിഭവങ്ങൾ പൂർണമായും ഒഴിവാക്കി പ്രകൃതി ഭക്ഷണത്തിലേക്ക് മാറിയത്. ഒരു പെരുന്നാളിൽ പായസം കുടിക്കാനാവാത്ത സംഭവവുമുണ്ടായി. പണ്ടൊരു ചെറിയ പെരുന്നാൾ ദിനത്തിൽ കാരശ്ശേരി ജങ്ഷനിൽ ജീപ്പും ബസും കൂട്ടിയിടിച്ച് ബി.പി. മൊയ്തീൻ സ്മാരക ലൈബ്രറിയിലെ ലൈബ്രേറിയൻ മീനാക്ഷിക്ക് സാരമായി പരിക്കേറ്റു. അന്ന് പെരുന്നാളിന് പായസം ഒരുക്കിയെങ്കിലും അപകട ഭീകരത കാരണം ഉപേക്ഷിക്കുകയായിരുന്നു. ഉമ്മ ഫാത്തിമയുടെ മരണത്തോടെ 16 വർഷമായി പെരുന്നാൾ ആഘോഷത്തിന് മങ്ങലേറ്റിരിക്കയാണ്. അക്കാലത്തും പെരുന്നാൾ ആഘോഷ വിരുന്നിൽ ആർഭാട വസ്ത്രങ്ങളണിഞ്ഞിരുന്നില്ല. ഒാരോ റമദാനിലും നാലു ദിവസങ്ങളിൽ മുടങ്ങാതെ റമദാൻ വ്രതം അനുഷ്ഠിച്ചുവരുന്നുണ്ട്. ബി.പി. മൊയ്തീൻ ജനിച്ച ദിവസമായ റമദാൻ 21നും, മരിച്ച ദിവസമായ റമദാൻ 24നും, അതോടൊപ്പം റമദാൽ 27നും 28നും തെറ്റിക്കാതെ നോമ്പെടുത്തുവരുന്നു. നോമ്പിലൂടെ മനസ്സിനും ശരീരത്തിനും ഉന്മേഷവും പ്രത്യേക കരുത്തുമാണ് ലഭിക്കുന്നത്. മുക്കത്തെ മൊയ്തീൻ സേവാമന്ദിരത്തിൽ വെച്ച് പെരുന്നാൾ, ഓണവിശേഷ ദിവസങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്ക് മൈലാഞ്ചിയിടൽ, പൂക്കള മത്സരങ്ങൾ, ക്വിസ്, ഉപന്യാസം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചുവരുന്നുണ്ട്. MKMUC 20 കാഞ്ചനമാല MKMUC 21 കാഞ്ചനമാല MKMUC 22. കാഞ്ചനമാല -ഉണ്ണിച്ചേക്കു ചേന്ദമംഗലൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.