കക്കട്ടിൽ: 16 വർഷം മുമ്പ് സോളിങ് ചെയ്ത റോഡ് കാൽനടക്ക് പോലും പറ്റാത്ത വിധം തകർന്നു. നരിപ്പറ്റ പഞ്ചായത്തിലെ 14, 15 വാർഡുകളിലൂടെ കടന്നുപോകുന്ന കോരപ്പുറത്ത് മുക്ക്-ചാലിൽ റോഡാണ് ചളി നിറഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്നത്. നരിപ്പറ്റ യു.പി സ്കൂളിലേക്ക് പോകുന്ന പിഞ്ചു വിദ്യാർഥികളും, കണ്ടോത്ത്കുനി, കക്കട്ടിൽ തുടങ്ങിയ ഭാഗങ്ങളിലേക്കു പോകുന്നവരും ആശ്രയിക്കുന്ന റോഡ് കൂടിയാണിത്. 2002ൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽനിന്ന് അനുവദിച്ച മൂന്നുലക്ഷം രൂപ ഉപയോഗിച്ചാണ് അര കി.മീറ്റർ വരുന്ന റോഡ് നിർമിച്ചത്. ഇതിൽ 14ാം വാർഡിൽ ഉൾപ്പെടുന്ന ഭാഗത്ത് ടാർ ചെയ്തിട്ടുണ്ടെങ്കിലും 15ാം വാർഡിൽ വരുന്ന 250 മീറ്ററോളം ഭാഗത്ത് ടാറിങ് ചെയ്തിരുന്നില്ല. ഈ ഭാഗമാണ് ഇപ്പോൾ പൂർണമായും തകർന്ന് കുണ്ടും കുഴിയുമായി മാറിയത്. മഴ പെയ്തതോടെ കുഴികളിൽ ചളിവെള്ളം കെട്ടിക്കിടക്കുകയുമാണ്. കാൽനട പോലും ദുഷ്കരമായ റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വരുമാന സർട്ടിഫിക്കറ്റ് എത്തിക്കണം കക്കട്ടിൽ: കർഷക പെൻഷൻ വാങ്ങുന്നവർ ഇതുവരെ വരുമാന സർട്ടിഫിക്കറ്റ് നൽകാത്ത ആളുകൾ എത്രയും പെട്ടെന്ന് വരുമാന സർട്ടിഫിക്കറ്റ് കുന്നുമ്മൽ കൃഷിഭവനിൽ എത്തിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു. അല്ലാത്തപക്ഷം കർഷക പെൻഷൻ റദ്ദു ചെയ്യുമെന്ന് ഇതിനാൽ അറിയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.