ആയുഷ്​ കോൺക്ലേവ്​: ഉത്തരമേഖല എൽ.എസ്​.ജി ലീഡേഴ്​സ്​ മീറ്റ്​ ഇന്ന്​

കോഴിക്കോട്: സെപ്റ്റംബർ ഏഴു മുതൽ 11 വെര കൊച്ചിയിൽ നടക്കുന്ന ഇൻറർനാഷനൽ ആയുഷ് കോൺക്ലേവി​െൻറ ഭാഗമായി ഉത്തരമേഖല എൽ.എസ്.ജി ലീഡേഴ്സ് മീറ്റ് ചൊവ്വാഴ്ച ടൗൺഹാളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11ന് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം െചയ്യും. ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുെട പ്രചാരണവും സ്പെഷാലിറ്റി ചികിത്സാരീതികളും ലോകമെങ്ങും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഡോ. ജി.എസ്. സുഗേഷ് കുമാർ, ഡോ. അരുൺ അഭിലാഷ്, ഡോ. എം. ഷാഹിദ്, ഡോ. ടി.കെ. സജീവ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.