കൊയിലാണ്ടി: ദീർഘദൂര ട്രെയിനുകളിൽ ഉൾെപ്പടെ യാത്രചെയ്യാൻ ഏറേപ്പേരുണ്ട് കൊയിലാണ്ടി ഭാഗത്ത്. പക്ഷേ, ഇവിടെ പ്രധാന ട്രെയിനുകൾക്ക് സ്േറ്റാപ് അനുവദിക്കാൻ റെയിൽവേ തയാറാകുന്നില്ല. അതിനാൽ, 25 കിലോമീറ്ററോളം സഞ്ചരിച്ച് കോഴിക്കോട്, വടകര സ്േറ്റഷനുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. 1906ൽ ആരംഭിച്ച സ്റ്റേഷൻ നൂറ്റാണ്ടു പിന്നിട്ടിട്ടും അതിനനുസരിച്ച് പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. നിർമാണപ്രവൃത്തി ഉൾപ്പടെ എല്ലാം ഇഴഞ്ഞു നീങ്ങുകയാണ്. ഇൻറർ സിറ്റി, ചെന്നൈ സൂപ്പർ, വെസ്റ്റ് കോസ്റ്റ്, കുർള എക്സ്പ്രസ്, കച്ചിഗുഡ മംഗലാപുരം എക്സ്പ്രസ് എന്നീ ട്രെയിനുകളെല്ലാം അതിവേഗം കടന്നുപോകുകയാണ് ഈ സ്റ്റേഷനിലൂടെ. ഗുജറാത്ത്, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് നിരവധി യാത്രക്കാർ കൊയിലാണ്ടിയിൽ നിന്നുണ്ട്. പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചാൽ വരുമാനം കൂടും. സ്റ്റേഷെൻറ പദവിയും ഉയരും. ആവശ്യങ്ങളുന്നയിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ, വേണ്ടപ്പെട്ടവർ താൽപര്യം കാണിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.