കുറ്റ്യാടി: നാദാപുരം നിയോജക മണ്ഡലത്തിലെ നാല് പി.എച്ച്.സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. നരിപ്പറ്റ, വാണിമേൽ, ചെക്യാട്, മരുതോങ്കര പ്രൈമറി ഹെൽത്ത് സെൻററുകളെയാണ് കേരള സർക്കാർ ആരോഗ്യവകുപ്പിെൻറ ആർദ്രം പദ്ധതിയുടെ ഭാഗമായി ഉയർത്തിയത്. നിലവിലുള്ള ഡോക്ടർക്ക് പുറമേ ഓരോ ഡോക്ടർ, നഴ്സ്, ലാബ് ടെക്നീഷ്യൻ എന്നിവരെ അധികം നിയമിക്കും. ഇ.കെ. വിജയൻ എം.എൽ.എ ആരോഗ്യമന്ത്രിക്ക് നൽകിയ നിവേദനത്തിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞവർഷം എടച്ചേരി, കായക്കൊടി പി.എച്ച്.സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.