നന്തിബസാർ: കൊയിലാണ്ടിയിൽനിന്ന് തീരപ്രദേശത്തുകൂടി പയ്യോളിക്കു പോകുന്ന കോടിക്കൽ റോഡ് വഴിയുള്ള മൂന്ന് ബസുകളിൽ ഇപ്പോൾ ഓടുന്നത് ഒന്നുമാത്രം. ഈ ബസാണെങ്കിൽ മിക്കവാറും വർക്ക് േഷാപിലും. മറ്റു മാർഗങ്ങളൊന്നുമില്ലാത്ത യാത്രക്കാർ മണിക്കൂറുകളോളം ബസ് കാത്തിരുന്ന് നിരാശരായി നടന്നുപോകാറാണ് പതിവ്. ഏറ്റവുംകൂടുതൽ ദുരിതമനുഭവിക്കുന്നത് തീരപ്രദേശമായ കുന്നുമ്മൽതാഴ, പള്ളിവാതുക്കൽ, കോടിക്കൽ, പുളിവളപ്പ്, തെക്കേക്കടപ്പുറം, കല്ലുകത്ത് എന്നീ പ്രദേശത്തുകാരാണ്. എത്രയോ ആവശ്യപ്പെട്ട ശേഷമാണ് ഇൗ റോഡിൽ ബസോടാൻ തുടങ്ങിയത്. ഈ റൂട്ടിൽ കൂടുതൽ ബസുകളനുവദിക്കുക, അെല്ലങ്കിൽ നല്ല ബസുകളിറക്കുകയെന്നാണ് നാട്ടുകാരുടെ ആവശ്യം. തിക്കോടി അങ്ങാടി ആവിക്കൽ വഴിയുള്ള പാലവും റോഡും അപ്രോച് റോഡിെൻറ പേരിൽ സ്വകാര്യവ്യക്തി കോടതിവഴി സ്റ്റേ സമ്പാദിച്ചതിനാൽ സ്തംഭനത്തിലാണ്. വിവാഹം എകരൂൽ: പേരാമ്പ്ര വാളൂര്‍ പാലക്കാംപൊയില്‍ അബ്ദുസ്സലാമിെൻറ മകള്‍ അഫ്ല സലാമും കൊയിലാണ്ടി കുറുവങ്ങാട് 'ഷാലിമാർ' ഇ.കെ. ഹമീദിെൻറ മകന്‍ ഇ.കെ. െജറീഷും വിവാഹിതരായി. എകരൂല്‍ അയനിക്കുഴിയില്‍ ഇസ്മായിലിെൻറ മകള്‍ എ.കെ. ഷഹ്സാദിയും ശിവപുരം കപ്പുറം കള്ളതോട്ടില്‍ കെ.ടി. അബ്ദുറഹ്മാെൻറ മകന്‍ കെ.ടി. അഷ്ഫാഖും വിവാഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.