പൈപ്പ് ലൈൻ-^ആമ്പിലേരി റോഡ്​ നവീകരണം തുടങ്ങി

പൈപ്പ് ലൈൻ--ആമ്പിലേരി റോഡ് നവീകരണം തുടങ്ങി മാവൂർ: ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ തെങ്ങിലക്കടവ് പൈപ്പ് ലൈൻ-ആമ്പിലേരി റോഡി​െൻറ നവീകരണം തുടങ്ങി. ജില്ല പഞ്ചായത്ത് അനുവദിച്ച 40 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം. റോഡ് നവീകരിക്കുന്നതോടെ കാലവർഷ സമയത്തെ യാത്രാദുരിതത്തിന് പരിഹാരമാകും. ചാലിയാറിലും ചെറുപുഴയിലും ജലനിരപ്പുയരുമ്പോൾ വയലിലൂടെ കടന്നുപോകുന്ന ഈ റോഡ് വെള്ളത്തിനടിയിലാകുന്നത് പതിവാണ്. പുരാതനവും പ്രസിദ്ധവുമായ കണ്ണിപ്പറമ്പ് ശിവക്ഷേത്രത്തിലേക്കുള്ള റോഡാണിത്. ശിവരാത്രി നാളിൽ തീർഥക്കുന്നിൽ തീർഥമാടാൻ ആയിരങ്ങൾ എത്തുന്നത് ഇൗ റോഡിലൂടെയാണ്. മഴക്കാലത്ത് പ്രദേശം ഒറ്റപ്പെടുന്ന പ്രശ്നത്തിനാണ് റോഡ് നവീകരിക്കുന്നതോടെ പരിഹാരമാകുക. പൈപ്പ്ലൈൻ റോഡുമുതലാണ് ആദ്യഘട്ടത്തിൽ പരിഷ്കരിക്കുന്നത്. നിലവിൽ രണ്ടു മീറ്റർ ഉയരമുള്ള റോഡ് രണ്ടു മീറ്റർ കൂടി ഉയർത്തും. വീതി ഏഴര മീറ്ററായി വർധിപ്പിക്കും. പാർശ്വഭിത്തി കെട്ടുന്നതിന് റോഡി​െൻറ ഇരുവശത്തും ചാലു കീറുന്ന പ്രവൃത്തിയാണ് ശനിയാഴ്ച തുടങ്ങിയത്. വീതി കൂട്ടുന്നതിന് റോഡരികിലെ മരങ്ങൾ നേരത്തെ മുറിച്ചുമാറ്റി തുടങ്ങിയിരുന്നു. റോഡി​െൻറ ശേഷിക്കുന്ന ഭാഗം നവീകരിക്കാനും സോളിങ്ങും ടാറിങ്ങുമടക്കമുള്ള പ്രവൃത്തികൾക്കും ഫണ്ട് ലഭിക്കേണ്ടതുണ്ട്. പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു മാവൂർ: ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ജലം വൻതോതിൽ പാഴാകുന്നു. കൈത്തൂട്ടി മുക്ക് അങ്ങാടിക്ക് സമീപം കണ്ണിപറമ്പ് റോഡിലാണ് ഒരുമാസത്തോളമായി ജലം പാഴാകുന്നത്. ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതിയുടെ പൈപ്പാണ് പൊട്ടിയത്. ജലം വൻതോതിൽ പാഴാകുന്നതുമൂലം സമീപത്ത് പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്ന കുടുംബങ്ങൾ ദുരിതത്തിലായി. വളരെ കുറഞ്ഞ തോതിലാണ് ഇവിടെ ജലം ലഭിക്കുന്നത്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് ജലക്ഷാമം രൂക്ഷം. പമ്പിങ് സമയത്ത് വൻതോതിൽ പുറത്തേക്ക് ഒഴുകുന്ന ജലം കൈതൂട്ടി മുക്ക് അങ്ങാടിയിൽ മാവൂർ - കെട്ടാങ്ങൽ റോഡരികിലൂടെ വളരെ ദൂരം കുത്തിയൊലിക്കും. നിരവധിതവണ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ആക്ഷേപമുണ്ട്. അതേസമയം, പൈപ്പ് നന്നാക്കുന്നതിന് റോഡ് വെട്ടിപ്പൊളിക്കേണ്ടതുണ്ടെന്നും ഇതിനായി പൊതുമരാമത്ത് വകുപ്പിനോട് അനുമതി തേടിയിട്ടുണ്ടെന്നും ഗ്രാമീണ ശുദ്ധജലവിതരണ പദ്ധതി അസിസ്റ്റൻറ് എൻജിനീയർ എം. സാജൻ പറഞ്ഞു. അനുമതിയില്ലാതെ അനുമതി കിട്ടാൻ വൈകുന്നതാണ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.