മടപ്പള്ളിയിൽ ശാസ്ത്രയാൻ പ്രദർശനം തുടങ്ങി

വടകര: രാഷ്ട്രീയ ഉച്ഛതർ ശിക്ഷാ അഭിയാൻ (റൂസ) കേന്ദ്രവും കേരള സർക്കാറും ചേർന്ന് മടപ്പള്ളി ഗവ. കോളജിൽ ഒരുക്കിയ 'ശാസ്ത്രയാൻ 2018' പ്രദർശനത്തിന് തുടക്കമായി. കോളജിലെ പഠന വകുപ്പുകൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതാണ് രണ്ടു ദിവസത്തെ പ്രദർശനം. എൽ.പി, യു.പി, സ്കൂൾ അധ്യാപകരും പരിസരപ്രദേശങ്ങളിലെ വിദ്യാർഥികളും പ്രദർശനശാലകളിലും ക്ലാസുകളിലും പങ്കെടുത്തു. ചരിത്ര മ്യൂസിയം എക്സ്പോ, ജീവശാസ്ത്ര പഠന ക്ലാസ്, എക്സിബിഷൻ, ശാസ്ത്ര രചന ക്യാമ്പ്, വാന നിരീക്ഷണ ശിൽപശാല, ജീവൻ രക്ഷ ക്ലാസ്, രസതന്ത്ര എക്സിബിഷൻ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. പ്രാദേശിക ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു. പ്രദർശനം പ്രഫ. കെ. പാപ്പൂട്ടി ഉദ്ഘാടനം ചെയ്തു. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രോജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, ആർ.കെ. സുനിൽ കുമാർ, എം. ജയകൃഷ്ണൻ, വടകര ബി.പി.ഒ വിനോദ്, വി.വി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.