കണിയാമ്പറ്റ: അംഗൻവാടി വർക്കർ നിയമനവുമായി ബന്ധപ്പെട്ട് കണിയാമ്പറ്റയിൽ എൽ.ഡി.എഫ് പ്രതിഷേധം. ചൊവ്വാഴ്ച നടന്ന അഭിമുഖം പ്രഹസനമാണെന്നും മുൻകൂട്ടി നിയമനം നടത്തിയെന്നും ആരോപിച്ച് എൽ.ഡി.എഫ് പ്രവർത്തകർ അഭിമുഖം തടസ്സപ്പെടുത്തുകയായിരുന്നു. യോഗ്യതയില്ലാത്ത മുൻ വാർഡ് അംഗങ്ങളെ ഉൾപ്പെടുത്തിയാണ് അഭിമുഖത്തിന് നേതൃത്വം നൽകിയതെന്നും മുൻ വാർഡ് അംഗങ്ങളെ ഉൾപ്പെടുത്തുകയാണെങ്കിൽ എൽ.ഡി.എഫ് അംഗങ്ങളെക്കൂടി ഉൾപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് അവർ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രകടനം നടത്തി. തുടർന്ന് തീരുമാനം മാറ്റാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് പ്രവർത്തകർ ഹാളിലേക്ക് കയറുകയും ഉപരോധിക്കുകയും ചെയ്തു. തുടർന്ന് കമ്പളക്കാട് പൊലീസ് എത്തി ബലംപ്രയോഗിച്ചാണ് പ്രവർത്തകരെ പുറത്താക്കിയത്. രാവിലെ 11 മുതൽ മൂന്നുവരെ നീണ്ട പ്രതിഷേധത്തിന് സി.പി.എം കണിയാമ്പറ്റ ലോക്കൽ സെക്രട്ടറി കുടുക്കൻ ഇബ്രാഹിം, ഇ.പി. ഫിലിപ്പുകുട്ടി, ജബ്ബാർ കോയണ്ണി, വി.സി. ഷൈജൽ, നിസാർ താഴെക്കണ്ടി എന്നിവർ നേതൃത്വം നൽകി. എൽ.ഡി.എഫ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ചൊവ്വാഴ്ച അഭിമുഖം നടന്നില്ല. സംഭവത്തിനുശേഷം യു.ഡി.എഫും എൽ.ഡി.എഫും കമ്പളക്കാട് ടൗണിൽ പ്രകടനം നടത്തി. --------------------------------- CAPTION MUST TUEWDL23 കൽപറ്റയിൽ നടക്കുന്ന വയനാട് ചാമ്പ്യൻ ട്രോഫി സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ നോവ അരപ്പറ്റ സ്പോൺസർ ചെയ്യുന്ന ലക്കി സോക്കർ ആലുവയും എഫ്.സി കൊണ്ടോട്ടിയും തമ്മിലുള്ള മത്സരത്തിൽനിന്ന് ബുധനാഴ്ച രാത്രി എട്ടിന് നടക്കുന്ന മത്സരത്തിൽ എ വൺ മേപ്പാടി സ്പോൺസർ ചെയ്യുന്ന എഫ്.സി തിരുവനന്തപുരവും ബ്ലാസ്റ്റേഴ്സ് വയനാട് സ്പോൺസർ ചെയ്യുന്ന അഭിലാഷ് കുപ്പൂത്തും ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.