caption കോഴിക്കോട്: എഴുത്തുകാരൻ വി.ആർ. സുധീഷിന് ആദരവുമായി ലിറ്ററേച്ചർ ഫൗണ്ടേഷെൻറ കീഴിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ വി.ആർ. സുധീഷ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ടൗൺഹാളിൽ എം.ടി. വാസുദേവൻ നായർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ മേയർ തോട്ടത്തിൽ രവീന്ദ്രൻ, എം.കെ. രാഘവൻ എം.പി, ജില്ല കലക്ടർ യു.വി. ജോസ്, വൈശാഖൻ എന്നിവർ പങ്കെടുക്കും. പരിപാടിക്ക് തുടക്കംകുറിച്ചുള്ള പുസ്തകോത്സവം വൈകീട്ട് മൂന്നിന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്യും. 'വി.ആർ. സുധീഷ്: പാട്ട്, സംസാരം, വര' എന്ന പരിപാടി വി.ടി. മുരളി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആത്മഗാനം സംഗീതരാത്രി അരങ്ങേറും. ശനിയാഴ്ച രാവിലെ 10ന് 'വി.ആർ. സുധീഷ്: സർഗാത്മക ഭാവനകൾ' എന്ന സെമിനാർ ശത്രുഘ്നൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് 'വി.ആർ. സുധീഷ്: കഥപറഞ്ഞു പറഞ്ഞ്' എന്ന പേരിൽ വിദ്യാർഥികളുമായി അഭിമുഖം നടക്കും. വൈകീട്ട് മൂന്നിന് സൗഹൃദ സദസ്സ് നടൻ മാമുക്കോയ ഉദ്ഘാടനം ചെയ്യും. തുടർന്ന് നർത്തകി രേഖ സതീഷിെൻറ കുച്ചിപ്പുടിയും ശ്വേത വെങ്കടേഷിെൻറ കഥക് നൃത്തവും അരങ്ങേറും. 25ന് രാവിലെ 'വി.ആർ. സുധീഷ്: കഥയുെട തലമുറ' എന്ന പരിപാടി അശോകൻ ചരുവിലും കവിഭാഷണം കൽപറ്റ നാരായണനും ഉദ്ഘാടനം ചെയ്യും. അഞ്ചിന് സമാപന സമ്മേളനം എം. മുകുന്ദൻ ഉദ്ഘാടനം ചെയ്യും. പുരുഷൻ കടലുണ്ടി എം.എൽ.എ, പി. വത്സല, ഒ. അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സൂഫി-ഖവാലി സംഗീതസന്ധ്യ അരങ്ങേറും. വിവിധ സെഷനുകളിൽ വി.ആർ. സുധീഷിെൻറ വിവിധ പുസ്തകങ്ങൾ പ്രകാശനം ചെയ്യും. സംഘാടകസമിതി ഭാരവാഹികളായ റനീഷ് പേരാമ്പ്ര, കെ.പി. വിജയകുമാർ, ശ്രീജിത്ത് അരിയല്ലൂർ, ജഗത്മയൻ ചന്ദ്രപുരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.