ബാലുശ്ശേരി: കോവിലകം താഴെപാലം തടസ്സങ്ങൾ നീങ്ങുന്നു; പാലം പണി ഉടൻ പൂർത്തിയാക്കും. 2010 ഫെബ്രുവരിയിൽ തറക്കല്ലിട്ട പാലത്തിെൻറ പണി എട്ടുവർഷമായിട്ടും പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനകം അഞ്ചുകോടിയോളം രൂപ െചലവഴിച്ച പാലത്തിെൻറ 75 ശതമാനം പണിയും പൂർത്തിയായിട്ടുണ്ട്. ബാലുശ്ശേരി-കോട്ടൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിെൻറ കോട്ടൂർ പഞ്ചായത്തിൽപ്പെട്ട ഭാഗത്താണ് ഇത്രയുംകാലമായി തടസ്സം ഉണ്ടായിരുന്നത്. ഉയരം കൂട്ടി പാലം നിർമിച്ചതിനാൽ പാലത്തിെൻറ കോട്ടൂർ പഞ്ചായത്തിൽപ്പെട്ട ഭാഗം നിലവിലുള്ള അപ്രോച്ച് റോഡ് കവിഞ്ഞ് തൊട്ടടുത്ത് താമസിക്കുന്ന തെക്കെ ആക്കമണ്ണിൽ നാരായണെൻറ വീടിനുപിറകിലൂടെയാണ് അവസാനിക്കുന്നത്. പ്ലാനിലെ അപാകത മൂലം വീടും സ്ഥലവും നഷ്ടപ്പെടേണ്ടിവരുമെന്ന ആശങ്കയെ തുടർന്ന് നാരായണൻ കോടതിയെ സമീപിക്കുകയും പാലം നിർമാണത്തിനെതിരെ സ്റ്റേ വാങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 17ന് ഇതു സംബന്ധമായി കലക്ടറേറ്റിൽ വിളിച്ചുചേർത്ത യോഗത്തിൽ പാലംപണി പൂർത്തിയാക്കാനായി നാരായണൻ തെൻറ 25 സെൻറ് ഭൂമി സർക്കാറിന് വിട്ടുകൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ അലൈൻമെൻറ് പ്രകാരം നാരായണെൻറ വീട്ടിൽനിന്ന് എട്ടുമീറ്റർ ദൂരത്തായാണ് അപ്രോച്ച് റോഡ് നിലകൊള്ളുക. വിട്ടുകൊടുക്കുന്ന സ്ഥലത്തിെൻറ പർച്ചേഴ്സ് വാല്യു നിർണയിക്കാനായി സ്റ്റേറ്റ് ലെവൽ പർച്ചേഴ്സിങ് കമ്മിറ്റി മുമ്പാകെ സമർപ്പിച്ചിരിക്കയാണ്. പ്രശ്നം പരിഹരിച്ചാൽ പാലംപണി ഉടൻ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.