കോഴിക്കോട്: പുഷ്പ ജങ്ഷനിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്. കാർ യാത്രക്കാരായ മലപ്പുറം വളാഞ്ചേരി സ്വദേശികൾ ജുനൈദ് (20), ഫാസിൽ (19), സലീഖ് (20), റഹീം (20), ലോറി ഡ്രൈവർ മംഗളൂരു സ്വദേശി ഇംതിയാസ് (32) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. മംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് മത്സ്യവുമായി വരുകയായിരുന്ന ലോറിയും മീഞ്ചന്ത ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് ബുധനാഴ്ച പുലർച്ച മൂന്നിന് അപകടത്തിൽപ്പെട്ടത്. ഫ്രാൻസിസ് റോഡിൽനിന്ന് പുഷ്പ ജങ്ഷനിലേക്ക് പ്രവേശിക്കുകയായിരുന്ന കാർ, കല്ലായി റോഡിലൂടെ പോവുകയായിരുന്ന മീൻ ലോറിയുടെ വലതു ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ ലോറിക്കുള്ളിൽ അകപ്പെട്ട ഡ്രൈവറെയും ക്ലീനറെയും അഗ്നിശമനസേനയാണ് രക്ഷിച്ചത്. കാറിലുണ്ടായിരുന്നവരെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. കാറിെൻറ മുൻഭാഗം പൂർണമായി തകർന്നു. ലോറിക്കുള്ളിൽ കുടുങ്ങിയവരെ ബീച്ച് ഫയർ സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാർ, ലീഡിങ് ഫയർമാന്മാരായ ആർ. മൂർത്തി, കെ.എസ്. സുനിൽ എന്നിവരാണ് രക്ഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.