ഏകാശ്രയമായ കട തകർന്നു; പന്നിയേരി കോളനിവാസികൾ ദുരിതത്തിൽ

വാണിമേൽ: പന്നിയേരി ആദിവാസി കോളനിക്കാരുടെ ഏക ആശ്രയമായ കട കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും തകർന്നതോടെ സാധനങ്ങൾ വാങ്ങാൻ കിലോമീറ്ററുകൾ യാത്രചെയ്യണം. അവശ്യവസ്തുക്കൾ കിട്ടാൻ ദൂരസ്ഥലത്ത് പോകാൻ പറ്റാത്തതിനാൽ കോളനിവാസികൾ ദുരിതത്തിലാണ്. വിലങ്ങാട് പന്നിയേരി കോളനിയിലെ എഴുപതോളം കുടുംബങ്ങൾക്കാണ് ദുരിതം. സ്വാതന്ത്ര്യദിനത്തിലാണ് പന്നിയേരിയിലെ ഏക കട തകർന്നത്. കോളനിക്കാരനായ മൂത്രാടൻ സുരേഷിന് പട്ടികവർഗ വകുപ്പ് നൽകിയ 75,000 രൂപയുടെ സഹായം കൊണ്ടാണ് കട നിർമിച്ചത്. റോഡരികിൽ സ്ലാബ് നിർമിച്ച് പണിത കടയും റോഡ് സൈഡും മഴയിൽ ഇടിയുകയായിരുന്നു. കടയിലുണ്ടായിരുന്ന പലചരക്ക് സാധനങ്ങൾ ഉൾപ്പെടെ എല്ലാം നഷ്ടപ്പെട്ടു. ഇരുപത്തി അയ്യായിരം രൂപയുടെ സാധനങ്ങൾ മണ്ണിടിച്ചിലിൽ ഒലിച്ചുപോയി. കട നടത്തിപ്പിന് സാധനങ്ങൾ വാങ്ങാൻ ആരെങ്കിലും പണം നൽകി സഹായിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ. അടിയന്തരമായി കട നിർമിച്ചില്ലെങ്കിൽ കോളനിക്കാർക്ക് ആവശ്യമുള്ളവ വാങ്ങിക്കാൻ ഏഴു കിലോമീറ്റർ ദൂരെ വിലങ്ങാട്ടോ അല്ലെങ്കിൽ കണ്ണൂർ ജില്ലയിലെ കോളയാട്ടോ പോകണം. അകക്കണ്ണി​െൻറ വെളിച്ചത്തിൽ രാഘവേട്ടൻ നൽകി പെൻഷൻ പണം നാദാപുരം: ആറര പതിറ്റാണ്ടായി കാഴ്ച നശിച്ച് ഇരുൾജീവിതം നയിക്കുന്ന രാഘവേട്ട​െൻറ അകക്കണ്ണിൽ കണ്ടു കേരളമനുഭവിക്കുന്ന ദുരിതക്കാഴ്ച. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെൻഷൻ പണം നൽകിയാണ് ഇദ്ദേഹം സാന്ത്വനത്തിൽ പങ്കാളിയായത്. കുറ്റിപ്രം സൗത്ത് സ്വദേശിയാണ് വലിയപറമ്പത്ത് രാഘവൻ. ചൊവ്വാഴ്ച രാവിലെ തൂണേരി ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ വീട്ടിൽ എത്തി തുക സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.