രക്ഷാപ്രവർത്തകർക്ക് മുസ്‌ലിംലീഗി​െൻറ സ്നേഹാദരം

നന്തി ബസാർ: പ്രളയത്തിൽ ദുരന്തഭൂമിയിൽ പോയി രക്ഷാപ്രവർത്തനം നടത്തിയ കോടിക്കലിലെ മത്സ്യത്തൊഴിലാളികളെയും സന്നദ്ധപ്രവർത്തകരെയും മൂടാടി പഞ്ചായത്ത് ഒന്നാം വാർഡ് കോടിക്കൽ ശാഖ മുസ്‌ലിംലീഗ് കമ്മിറ്റി ആദരിച്ചു. ജില്ല ലീഗ് െസക്രട്ടറി വെങ്ങളം റഷീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.കെ. ഹുസൈൻ ഹാജി അധ്യക്ഷതവഹിച്ചു. മണ്ഡലം ജനറൽ െസക്രട്ടറി അലി കൊയിലാണ്ടി, ശിവപ്രസാദ്, പി.പി. കരിം, എം. ചേക്കൂട്ടി ഹാജി, സിദ്ദീഖ് ദാരിമി, മന്നത്ത് മജീദ്, വി.കെ. ഇസ്മായിൽ, ആരിഫ് കുഞ്ഞൂസ്, നടമ്മൽ ഷംസു, എം.കെ. സിറാജ്, ശൗഖത്ത് കുണ്ടുകുളം, ടി. നൗഷാദ്, യു.വി. കാസിം എന്നിവർ സംസാരിച്ചു. പി. ബഷീർ സ്വാഗതംപറഞ്ഞു. ഗ്ലോബൽ കെ.എം.സി.സി.യുടെ ഉപഹാരവും നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.