ബസ്​സ്​റ്റോപ്​​ ഉദ്ഘാടനവും ദുരിതാശ്വാസ നിധി കൈമാറലും

ഉള്ള്യേരി: യുവാക്കളുടെ കൂട്ടായ്മ രണ്ടു ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പിലാത്തോട്ടത്തില്‍ ദേവകി ഉദ്ഘാടനം ചെയ്തു. കന്നൂരിലെ സാഗര കലാവേദിയാണ് ബസ്സ്റ്റോപ് നിര്‍മാണവും ദുരിതാശ്വാസ നിധി സമാഹരണവും നടത്തിയത്. ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 25,000 രൂപ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ ഏറ്റുവാങ്ങി. പരേതനായ പിലാത്തോട്ടത്തില്‍ കണ്ണ​െൻറ കുടുംബമാണ് കാത്തിരിപ്പ് കേന്ദ്രത്തിന് സ്ഥലം നല്‍കിയത്. കെ.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.എം. അനൂപ്‌ കുമാര്‍, സന്തോഷ്‌ പുതുക്കേംപുറം, രവീന്ദ്രന്‍ ആലങ്കോട്, ദേവദാസ് കടുക്കയ്, സന്തോഷ്‌ പുതുക്കുടി, എം.എം. അനൂപ്‌ എന്നിവര്‍ സംസാരിച്ചു. കെ.പി. ഷൈജു സ്വാഗതവും കെ.കെ. അജേഷ് നന്ദിയും പറഞ്ഞു. ദുരിതാശ്വാസ നിധി കൈമാറി ഉള്ള്യേരി: കക്കഞ്ചേരിയിലെ റെഡ് വിങ്സ് കലാവേദിയിലെ കുട്ടികള്‍ ഓണാഘോഷത്തിനായി സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പഞ്ചായത്ത് പ്രസിഡൻറ് ഷാജു ചെറുക്കാവില്‍ തുക ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്‌ കുമാര്‍, പി. ഷാജി, സുനിത ഉള്ളൂര്‍ എന്നിവര്‍ സംസാരിച്ചു. എസ്.എസ്. ആദര്‍ശ്, പി.എം. അനുവിന്ദ്, ആശിഷ്, പി.എം. അഭിനന്ദ്, ജി.എസ്. ഗോകുല്‍ ബാല്‍, യു.ആര്‍. അശ്വതി വി. വൈഷ്ണവ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.