നന്മണ്ട: ജീവിത പ്രാരബ്ധങ്ങൾക്കിടയിലും പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സുബ്രഹ്മണ്യെൻറ സഹായഹസ്തം. നന്മണ്ട 13ലെ ചില്ലറ ലോട്ടറി വിൽപനക്കാരനായ തിയ്യക്കോത്ത് സുബ്രഹ്മണ്യനാണ് (69) ബുധനാഴ്ച നറുക്കെടുക്കുന്ന അക്ഷയ ടിക്കറ്റിെൻറ വരുമാനം സർക്കാറിെൻറ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്. മാസങ്ങൾക്കുമുമ്പ് രണ്ടു കാലിനും ശസ്ത്രക്രിയ നടത്താൻ വൻ തുക ചെലവഴിക്കേണ്ടിവന്നു. കടബാധ്യത നിലനിൽക്കെയാണ് ടിക്കറ്റിൽ തനിക്ക് കിട്ടുന്ന ലാഭം ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ നൽകാൻ ഇദ്ദേഹം തീരുമാനിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് തുക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുണ്ടൂർ ബിജുവിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.