കോഴിക്കോട്: പ്രളയക്കെടുതി മൂലം കന്നുകാലികളെ നഷ്ടപ്പെട്ടവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് കേരള സംസ്ഥാന ക്ഷീര കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ. ഹരിദാസ കുറുപ്പ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജന. സെക്രട്ടറി ജോയ് പ്രസാദ് പുളിക്കൽ മുഖ്യപ്രഭാഷണം നടത്തി. എ.പി. പീതാംബരൻ, സുരേഷ് ബാബു മുണ്ടക്കൽ, രാധാകൃഷ്ണൻ പെരുമണ്ണ, അജിത്ത് പ്രസാദ് കുയ്യാലിൽ, രവി വി. കുറ്റിയിൽ, കെ.വി. ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. പ്രവേശനം നീട്ടി കോഴിക്കോട്: ഇന്ദിര ഗാന്ധി നാഷനൽ യൂനിവേഴ്സിറ്റിയുടെ വിവിധ കോഴ്സ് പ്രവേശനം ആഗസ്റ്റ് 31 വരെ നീട്ടി. താൽപര്യമുള്ള വിദ്യാർഥികൾ ജെ.ഡി.ടി ഇഗ്നോ സ്റ്റഡി സെൻററുമായി ബന്ധപ്പെടുക. േഫാൺ: 0495 2730 289
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.