ഭിന്നശേഷിക്കാരുടെ ഉൽപന്നങ്ങൾ ഇനി മാളുകളിൽ

കോഴിക്കോട്: ഭിന്നശേഷിക്കാരെ സമൂഹത്തിൽ ഉന്നതിയിലെത്തിക്കാനും പുനരധിവാസ, ചികിത്സ പദ്ധതികളുടെ ഭാഗമായി അവർ നിർമിക്കുന്ന ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും ഒൗട്ലെറ്റ് തുടങ്ങുന്നു. ഡോ. എം.കെ. മുനീർ എം.എൽ.എ ചെയർമാനായ മിഷൻ കോഴിക്കോടി​െൻറ നേതൃത്വത്തിൽ 'സോൾ ഓഫ് കോഴിക്കോട്' എന്ന പേരിൽ കോഴിക്കോട് ഹൈലൈറ്റ് മാളിലാണ് ആദ്യ ഔട്ലെറ്റ് ആരംഭിക്കുക. കൊച്ചിയിലടക്കം വലിയ മാളുകളിൽ വിപണന കേന്ദ്രങ്ങൾ തുടങ്ങുന്നതി​െൻറ ഭാഗമായാണിത്. മനോരോഗത്തിൽനിന്ന് മുക്തരായ ആശാഭവനിലെയും സി.ആർ.സി ഇംഹാൻസ് എന്നീ കേന്ദ്രങ്ങളിലെയും അന്തേവാസികൾ നിർമിച്ച ഉൽപന്നങ്ങളാണ് ആദ്യഘട്ടം ഔട്ലെറ്റ് വഴി വിപണിയിലെത്തിക്കുക. കൈത്തൊഴിലായി ഭിന്നശേഷിക്കാർ നിർമിക്കുന്ന ഉൽപന്നങ്ങൾ ഭൂരിഭാഗവും ഗുണമേന്മയുള്ളവയാണെങ്കിലും ഇത്തരം ഉൽപന്നങ്ങൾക്ക് വിപണനത്തിനുള്ള സാഹചര്യം ഇന്ന് നിലവിലില്ല. ഇതിന് പരിഹാരം ലക്ഷ്യമാക്കിയാണ് നടപടി. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ഡോ. എം.കെ. മുനീർ എം.എൽ.എ ഔട്ലെറ്റ് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.