പ്രകൃതിക്ക് ചായം നൽകി 'ലൈഫ്' ചിത്രപ്രദർശനം

കോഴിക്കോട്: പ്രകൃതിയുടെ മനോഹാരിതക്ക് ചായങ്ങൾ പകർന്നുനൽകിയ ചിത്രപ്രദർശനം ശ്രദ്ധേയമാകുന്നു. 'ലൈഫ്' എന്നപേരിൽ ആർട്ട് ഗാലറിയിൽ കലക്ടർ യു.വി. ജോസി​െൻറ ഭാര്യ പീസാമ്മ ജോസും ചിത്രകാരി കെ.പി. രത്‌നവല്ലിയും ചേർന്ന് ഒരുക്കിയ പ്രദർശനമാണ് കാണികളെ ആകർഷിക്കുന്നത്. പ്രദർശനം മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. അക്രിലിക്കിൽ പ്രകൃതിയുടെ വിവിധ ഭാവങ്ങൾക്ക് വർണങ്ങൾ നൽകി മനോഹരമായി ഒരുക്കിയ 20 ചിത്രങ്ങളാണ് പീസാമ്മ പ്രദർശിപ്പിച്ചിരിക്കുന്നത്‌. ഏറെ നാളത്തെ ശ്രമഫലമായി സ്വന്തമായാണ് പെയിൻറിങ് പഠിച്ചതെന്നും ഇത് ആദ്യ പ്രദർശനമാണെന്നും പീസാമ്മ പറഞ്ഞു. ഔദ്യോഗിക തിരക്കുകൾക്കിടയിലും ഭാര്യയുടെ പെയിൻറിങ്ങിനോടുള്ള താൽപര്യത്തെ പ്രോത്സാഹിപ്പിച്ച് കലക്ടറും ഒപ്പമുണ്ട്. ചിത്രരചനയെ ചെറുപ്പം മുതൽ ജീവനുതുല്യം സ്‌നേഹിക്കുന്ന രത്‌നവല്ലിയുടെ അരുവിയിലൂടെ നീന്തുന്ന അരയന്നങ്ങളുടെ ചിത്രം ആസ്വാദകരുടെ മനംകവരുന്നതാണ്. സംസ്ഥാനത്തിന് പുറത്തും നിരവധി പ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കലാഗ്രാമത്തിൽനിന്ന് ചിത്രരചന പഠിച്ചശേഷം മൈസൂരുവിൽ പഠനം തുടർന്നു. വിവിധ തരത്തിൽ വരച്ച 40 പെയിൻറിങ്ങുകളാണ് രത്‌നവല്ലി പ്രദർശനത്തിൽ വെച്ചിരിക്കുന്നത്. മക്കളും അമ്മയുടെ വഴിയിൽ സജീവമാണ്. പ്രോത്സാഹനവുമായി ഭർത്താവ് പ്രേംകുമാറും ഇവർക്കൊപ്പമുണ്ട്. സെപ്റ്റംബർ രണ്ടിന് പ്രദർശനം അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.