ദുരിതാശ്വാസ ഫണ്ട്​ കൈമാറി

ദുരിതാശ്വാസ ഫണ്ട് കൈമാറി കോഴിക്കോട്: കേരള എൻ.ജി.ഒ അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായധനം ജില്ല കലക്ടർക്ക് കൈമാറി. ജില്ല പ്രസിഡൻറ് എൻ.പി. ബാലകൃഷ്ണൻ ജില്ല സെക്രട്ടറി ശശികുമാർ കാവാട്ട്, ജില്ല ട്രഷറർ കെ. പ്രദീപൻ, ബ്രാഞ്ച് പ്രസിഡൻറ് പ്രേംനാഥ് മംഗലശ്ശേരി എന്നിവർ സംബന്ധിച്ചു. തുക കൈമാറി കോഴിക്കോട്: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് റിട്ട. ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ (ആർ.ടി.ഇ.ഡബ്ല്യു.എ) ഒരു ലക്ഷം രൂപ സംഭാവന നൽകി. യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ഇ. വിദ്യാധരൻ അടിയോടി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.