കോർപറേറ്റുകൾക്കും കുത്തകൾക്കും അവസരം നൽകുന്ന വികലനയങ്ങളാണ് കേന്ദ്ര സർക്കാറി​​േൻറത് -പി.പി. സുനീർ

മുക്കം: കോർപറേറ്റുകൾക്കും കുത്തകകൾക്കും അവസരമൊരുക്കുന്ന വികലനയങ്ങളാണ് കേന്ദ്ര സർക്കാറിേൻറതെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം പി.പി. സുനീർ അഭിപ്രായപ്പെട്ടു. അടുത്ത പാർലമ​െൻറ് െതരഞ്ഞെടുപ്പിൽ സാധാരണക്കാരുടെ പ്രഹരശേഷി കേന്ദ്ര ഭരണാധികാരികളെ ബോധ്യപ്പെടുത്തുകയും ജനദ്രോഹ നടപടികൾ പിന്തുടരുന്ന ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറന്തള്ളുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.പി.ഐ തിരുവമ്പാടി നിയോജക മണ്ഡലം െതരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവഞ്ചനയുടെ പ്രതീകമാണ് ബി.ജെ.പി സർക്കാർ. കഴിഞ്ഞ െതരഞ്ഞെടുപ്പു കാലത്ത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളിൽ ഒന്നു പോലും പാലിക്കാൻ ഇതുവരെ തയാറായിട്ടിെല്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുക്കം വ്യാപാരി മന്ദിരം ഹാളിൽ നടന്ന കൺെവൻഷനിൽ സി.പി.ഐ കോഴിക്കോട് ജില്ല കമ്മിറ്റി അംഗം വി.എ. െസബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എം. നാരായണൻ മാസ്റ്റർ, പി.കെ. കണ്ണൻ, പി.ടി. ബാലകൃഷ്ണൻ, ടി.ജെ. റോയ്, വി.കെ. അബൂബക്കർ എന്നിവർ സംസാരിച്ചു. െതരഞ്ഞെടുപ്പു കമ്മിറ്റി കൺവീനറായി കെ. മോഹനൻ മാസ്റ്ററെ തിരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.