വധശിക്ഷക്ക് വിധിക്കപ്പെട്ട പൊലീസുകാർക്കായുള്ള പിരിവിന് ഡി.ജി.പിയുടെ വിലക്ക്

തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവർക്കായി പണപ്പിരിവ് നടത്തുന്നതിന് ഡി.ജി.പിയുടെ വിലക്ക്. പൊലീസുകാരിൽനിന്ന് പണപ്പിരിവ് നടക്കുന്നതായി കഴിഞ്ഞദിവസം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. അതി​െൻറ അടിസ്ഥാനത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ പുറത്തിറക്കിയ സർക്കുലറിലാണ് പണപ്പിരിവ് തടഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥരുടെ ശമ്പള അക്കൗണ്ടിൽനിന്ന് പണം പിടിക്കരുതെന്നും അതിനായി ഔദ്യോഗിക സംവിധാനം ദുരുപയോഗം ചെയ്യരുതെന്നും സ്റ്റേഷൻ അധികൃതർക്കുള്ള സർക്കുലറിൽ ഡി.ജി.പി വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള നിർബന്ധിത പിരിവ് അംഗീകരിക്കില്ലെന്നും സർക്കുലറിൽ ഉണ്ട്. എന്നാൽ, പൊലീസിലെ ഉന്നതരുടെ സമ്മതത്തോടെ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട ജിതകുമാർ, ശ്രീകുമാർ എന്നിവരുടെ കുടുംബങ്ങളെ സംരക്ഷിക്കാൻ ലക്ഷങ്ങൾ പിരിച്ചുകഴിഞ്ഞു. ഇതി​െൻറ ആദ്യഗഡു കുടുംബാംഗങ്ങൾക്ക് കൈമാറിയതായാണ് വിവരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.