ഉള്ള്യേരിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം; ശനിയാഴ്ച മണിക്കൂറുകളോളം വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങി

ഉള്ള്യേരി: രണ്ട് സംസ്ഥാനപാതകള്‍ സംഗമിക്കുന്ന ഉള്ള്യേരി അങ്ങാടിയില്‍ ഗതാഗതക്കുരുക്ക് പതിവായതോടെ യാത്രക്കാരും ബസ് ജീവനക്കാരും അടക്കമുള്ളവര്‍ ദുരിതത്തിലാവുന്നു. കുറ്റ്യാടി ഭാഗത്തുനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് രോഗികളുമായി പോകുന്ന വാഹങ്ങള്‍പോലും പലപ്പോഴും കുരുക്കില്‍പെടാറുണ്ട്. കുറ്റ്യാടി, കോഴിക്കോട്, താമരശ്ശേരി, കൊയിലാണ്ടി ഭാഗങ്ങളില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഉള്ള്യേരി അങ്ങാടിയില്‍ എത്തുന്നതോടെയാണ് വാഹങ്ങളുടെ നീണ്ടനിര രൂപംകൊള്ളുന്നത്. ശരിയായ രീതിയിലുള്ള ഡിവൈഡര്‍പോലും ഇല്ലാത്തതിനാല്‍ തെറ്റായ ദിശയില്‍ വാഹനങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നതും പലപ്പോഴും ഗതാഗതസ്തംഭനത്തിന് കാരണമാവുന്നുണ്ട്. അത്തോളി റോഡിലേക്ക് തിരിയുന്ന ഈസ്റ്റ്മുക്ക് ജങ്ഷനിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.