അമ്പലവയൽ–വടുവൻചാൽ റോഡ് പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്

അമ്പലവയൽ: നീണ്ട കാത്തിരിപ്പിനൊടുവിൽ അമ്പലവയൽ-വടുവൻചാൽ റോഡ് പ്രവൃത്തി അന്തിമഘട്ടത്തിലേക്ക്. കക്ഷി-രാഷ്ട്രീയ ഭേദമന്യേ നടത്തിയ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് വടുവൻചാൽ-അമ്പലവയൽ റോഡ് ഗതാഗതയോഗ്യമാകുന്നത്. മൂന്നു ഘട്ടങ്ങളിലായുള്ള പ്രവൃത്തിയുടെ രണ്ടാം ഘട്ടം പൂർത്തിയായി. ഒരു കോടി 80 ലക്ഷം രൂപ െചലവിൽ കൃഷിവിജ്ഞാൻ കേന്ദ്രം മുതൽ നരിക്കുണ്ട് വരെയുള്ള രണ്ടു കിലോമീറ്റർ ഭാഗമാണ് പൂർത്തിയാക്കിയത്. ഒന്നാം ഘട്ടമായ ആണ്ടൂർ മുതൽ വടുവൻചാൽ വരെയുള്ള ടാറിങ് പ്രവൃത്തികൾ പൂർത്തിയായിട്ട് മാസത്തിലേറെയായിരുന്നു. മലപ്പുറം ആസ്ഥാനമായ മലബാർ ടെക്കിനായിരുന്നു നിർമാണ ചുമതല. ഇതിനിടയിൽ വരുന്ന നരിക്കുണ്ട് മുതൽ ആണ്ടൂർ വരെയുള്ള ഒന്നര കിലോമീറ്റർ ഭാഗത്തെ നിർമാണ പ്രവൃത്തികൾ ഇനിയും ആരംഭിച്ചിട്ടില്ല. മീനങ്ങാടി ആസ്ഥാനമായ ടി.പി.എസിനാണ് ഈ ഭാഗത്തി​െൻറ നിർമാണച്ചുമതല. ഇതിനായി ഒരു കോടി 50 ലക്ഷം വകയിരുത്തിയിട്ടുണ്ട്. നരിക്കുണ്ട് മുതൽ ആണ്ടൂർ വരെയുള്ള ഭാഗം എത്രയും പെട്ടെന്ന് പ്രവൃത്തി പൂർത്തീകരിക്കണമെന്നും അമ്പലവയൽ വടുവൻചാൽ വരെയുള്ള മുഴുവൻ റോഡും ലെവലൈസ് ചെയ്യണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു. സന്തോഷ് േട്രാഫി വിജയദിനാഘോഷം കൽപറ്റ: ജില്ല ഭരണകൂടത്തി​െൻറയും ജില്ല സ്പോർട്സ് കൗൺസിലി​െൻറയും ആഭിമുഖ്യത്തിൽ സന്തോഷ് േട്രാഫി വിജയദിനം ആഘോഷിച്ചു. എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച ഘോഷയാത്ര നഗരസഭ ചെയർപേഴ്സൻ സനിത ജഗദീഷ് ഫ്ലാഗ് ഓഫ് ചെയതു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എം. മധു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ രാധാകൃഷ്ണൻ, കൗൺസിലർമാരായ വി. ഹാരിസ്, കെ.ടി. ബാബു, വി.എം. റഷീദ്, രുഗ്മിണി, ജില്ല സ്പോർട്സ് കൗൺസിൽ ഭരണസമിതി അംഗം സലീം കടവൻ, പി.എം. സന്തോഷ്, ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രതിനിധികളായ ഷഫീഖ് ഹസൻ, ജി.എസ്. ബൈജു, ടി.എസ്. രാമചന്ദ്രൻ, അഷ്റഫ് പഞ്ചാര, എം.പി. ലൂയിസ്, ബോക്സിങ് അസോസിയേഷൻ സെക്രട്ടറി വി.സി. ദീപേഷ്, േത്രാബാൾ അസോസിയേഷൻ സെക്രട്ടറി ജി.എം. ജോണി, ജില്ല സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളംകുളം, ജില്ല തൈക്വാൻഡോ അസോസിയേഷൻ സെക്രട്ടറി ഷാജി പോൾ, സംസ്ഥാന വോളിബാൾ അസോസിയേഷൻ ഭാരവാഹി കെ.പി. രവീന്ദ്രനാഥൻ നായർ, യുവജനക്ഷേമ ബോർഡ് ജില്ല കോഒാഡിനേറ്റർ പ്രദീപ്, ലൂക്ക ഫ്രാൻസിസ്, അത്ലറ്റിക് കോച്ച് ടി. താലിബ്, സതീഷ് കുമാർ, അഭിലാഷ്, രാജേഷ്കുമാർ, മുൻ സന്തോഷ് േട്രാഫി താരങ്ങളായ പ്രിൻസ് പൗലോസ്, മുഹമ്മദ് നിസാം, ജംഷാദ്, യുവജന സംഘടന ഭാരവാഹികളായ ഷൈജൽ, ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു. സൗജന്യ തൊഴിൽ പരിശീലനം കൽപറ്റ: കേന്ദ്രസർക്കാറി​െൻറ നഗര ഉപജീവന മിഷനു കീഴിൽ കുടുംബശ്രീ വഴി നടപ്പാക്കുന്ന സൗജന്യ ആയുർവേദ സ്പാ തെറപ്പി കോഴ്സിലേക്ക് നഗരസഭ പരിധിയിലെ യുവതീയുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ബത്തേരിയിൽ സംഘടിപ്പിക്കുന്ന കോഴ്സിൽ ചേരാനുള്ള കുറഞ്ഞ യോഗ്യത എസ്.എസ്.എൽ.സിയാണ്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പ്ലേസ്മ​െൻറും നൽകും. പ്രായപരിധി: 18-35. ഫോൺ: 7025018001, 9847688577. 'പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നു' കല്‍പറ്റ: പിണറായി സര്‍ക്കാര്‍ പിന്നാക്ക സമുദായങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്ന് ഒ.ബി.സി മോര്‍ച്ച സംസ്ഥാന പ്രസിഡൻറ് പുഞ്ചക്കരി സുരേന്ദ്രൻ. വിവിധ ആവശ്യങ്ങളുന്നയിച്ച് ഒ.ബി.സി മോര്‍ച്ചയുടെ നേതൃത്വത്തില്‍ ജില്ല കലക്ടറേറ്റിന് മുന്നില്‍ നടത്തിയ ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സര്‍വിസില്‍ പിന്നാക്ക സമുദായങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. സംസ്ഥാനത്ത് മാറിമാറി അധികാരത്തിലെത്തുന്ന എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ സര്‍ക്കാര്‍ സര്‍വിസുകളിലും പൊതുമേഖല സ്വയംഭരണ സ്ഥാപനങ്ങളിലും സംവരണ സമുദായങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിയമനങ്ങളെക്കുറിച്ച് കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തയാറാകുന്നില്ല. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ പിന്നാക്ക വികസന കോർപറേഷന് സാധിച്ചിട്ടില്ല. 2017ല്‍ പിന്നാക്ക വികസന ക്ഷേമത്തിന് കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ച 130 കോടിയില്‍ 15 ശതമാനംപോലും വിനിയോഗിച്ചിട്ടില്ല. 2018ലെ ബജറ്റില്‍ പിന്നാക്ക വികസന ക്ഷേമം അട്ടിമറിക്കാനാണ് ശ്രമംനടന്നതെന്നും പുഞ്ചക്കരി സുരേന്ദ്രന്‍ പറഞ്ഞു. ജില്ല പ്രസിഡൻറ് പി.വി. ന്യൂട്ടന്‍ അധ്യക്ഷത വഹിച്ചു. ടി.കെ. ദീനദയാൽ, കെ.പി. രാജൻ, പി.ജി. ആനന്ദ്കുമാർ, ടി.എ. മാനു, കെ.എം. പൊന്നു, ലക്ഷ്മിക്കുട്ടി, ടി.വി. ജയ, സ്വാമിനാഥൻ, പുഷ്‌കരന്‍ ബത്തേരി, പി.എൻ. കരുണാകരൻ, എം.കെ. രവി, ആരോട രാമചന്ദ്രൻ, ടി.എം. സുബീഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.