കക്കയം വിനോദസഞ്ചാര കേന്ദ്രത്തിൽ സെൽഫിയെടുക്കുന്നതിനിടെ ഡാമിൽ വീണ് പരിക്ക്

പേരാമ്പ്ര: കക്കയത്ത് വിനോദയാത്രക്കെത്തിയ മധ്യവയസ്കൻ സെൽഫിയെടുക്കുന്നതിനിടെ ഡാമിൽ വീണ് പരിക്കേറ്റു. കൊണ്ടോട്ടി സ്വദേശി കടാശ്ശേരി ഷൗക്കത്തിനാണ് (55) പരിക്കേറ്റത്. ഡാമിൽവീണ ഇയാളെ പേരാമ്പ്രയിൽ നിന്നെത്തിയ ഫയർഫോഴ്സും കൂരാച്ചുണ്ട് പൊലീസുമാണ് രക്ഷിച്ചത്. പരിക്കേറ്റ ഷൗക്കത്തിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടം. രണ്ടുപേർ സെൽഫി എടുക്കുമ്പോൾ ഡാം സൈറ്റിന് തൊട്ടു മുകളിലുള്ള കൊക്കയിലേക്ക് ഒരാൾ വീഴുകയായിരുന്നു. ഒരു വേരിൽ കുടുങ്ങിക്കിടന്നതുകൊണ്ടാണ് ഒലിച്ചുപോകാതിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.