ഭണ്ഡാരം കുത്തിത്തുറന്ന്​ കവർച്ച: യുവാവ്​ അറസ്​റ്റിൽ

കോഴിക്കോട്: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെസ്റ്റ്ഹിൽ നാലുകുടിപറമ്പിൽ താരിഖ് (21) ആണ് നടക്കാവ് പൊലീസി​െൻറ പിടിയിലായത്. ഫെബ്രുവരി രണ്ടിന് രാത്രി ബിലാത്തികുളം ശിവക്ഷേത്രത്തി​െൻറ മുൻവശത്തെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ കവർന്ന കേസിലാണ് അറസ്റ്റ്. ഇയാൾക്കൊപ്പം കവർച്ചയിൽ പെങ്കടുത്ത പ്രായപൂർത്തിയാകാത്തയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോർട്ട് ജുവനൈൽ കോടതിക്ക് കൈമാറി. എസ്.െഎ എസ്. സജീവി​െൻറ നേതൃത്വത്തിലെ സംഘം അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് െചയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.