അഗളി: അട്ടപ്പാടിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന കുട്ടിക്ക് തെരുവ് നായുടെ കടിയേറ്റു. മേലെ കണ്ടിയൂർ ആദിവാസി ഊരിൽ ജിനേഷിെൻറയും അനിതയുടെയും മകൾ ദർശനക്കാണ് (രണ്ട്) കടിയേറ്റത്. നെറ്റിയിലും കവിളിലും വലതുചെവിക്കും കടിയേറ്റ കുട്ടിയെ തൃശൂർ മെഡിക്കൽ കോളജ് ആശുത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. അമ്മ വീടിനുപുറത്ത് പാത്രം കഴുകുേമ്പാൾ അകത്ത് കടന്ന തെരുവ് നായ് കുട്ടിയെ കടിക്കുകയായിരുന്നു. കോട്ടത്തറ ഗവ. ട്രൈബൽ സ്‌പെഷാലിറ്റി ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകി. മുഖത്തേറ്റ പരിക്ക് ഗുരുതരമായതിനാൽ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അട്ടപ്പാടിയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ് ശല്യം രൂക്ഷമാണ്. ഇവയെ നിയന്ത്രിക്കാൻ ഗ്രാമപഞ്ചായത്തുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറയുന്നു. cap pg2 തെരുവ് നായുടെ കടിയേറ്റ ദർശന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.