വടകരക്കാർക്ക് എന്തോ കുഴപ്പമുണ്ട് ^-വൈശാഖൻ

വടകരക്കാർക്ക് എന്തോ കുഴപ്പമുണ്ട് -വൈശാഖൻ വടകര: സാധാരണ തൃശൂരിലുൾപ്പെടെ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചാൽ 35 പേരെ കാണും. കൂടിയാൽ 40, 50 പേരുണ്ടാവും. ഇവിടെയുള്ള വലിയ ജനക്കൂട്ടത്തെ കാണുമ്പോൾ തോന്നുന്നത് വടകരക്കാർക്ക് എന്തോ പ്രശ്നമുണ്ടെന്നാണ്. അത്, സാഹിത്യത്തോടുള്ള പ്രേമമാണെങ്കിൽ കൊള്ളാമെന്നും വൈശാഖൻ പറഞ്ഞു. വടകരയിൽ കെ.പി. രാമനുണ്ണിയുടെ 'ചരമവാർഷികം' എന്ന നോവലി‍​െൻറ ഇംഗ്ലീഷ് പരിഭാഷയായ 'ഡെത്ത് ആനിവേഴ്സറി'യും രാമനുണ്ണിയുടെ 'ദൈവത്തി‍​െൻറ പുസ്തക'ത്തി‍​െൻറ നാലാംപതിപ്പും പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.പി. രാമനുണ്ണിക്കെതിരെ ഉയർന്ന ഭീഷണിക്കെതിരായുള്ള പ്രതിരോധമാണ് വടകരയിലെ ഈ ചടങ്ങെന്നും ഭീഷണിയുയർത്തിയവരുടെ കൈയിൽ ഒരു വെടിയുണ്ടയാണെങ്കിൽ അത്, മതിയാവില്ലെന്നും പ്രഫ. കെ. വീരാൻ കുട്ടി പറഞ്ഞു. എ‍​െൻറ ഭാര്യവീട് വടകരയാണെന്നും വടകരക്കാർ നൽകുന്ന ഈ പിന്തുണ ഭാര്യസഹോദരന്മാരുടെ പിന്തുണയാണെന്നും, ഇത് ആഹ്ലാദം നൽകുന്നുവെന്നും കെ.പി. രാമനുണ്ണി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.